സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ 2 മുതൽ 6 വരെ

Mail This Article
ചെന്നൈ ∙ സിപിഎം പാർട്ടി കോൺഗ്രസിന് 53 വർഷത്തിനുശേഷം വീണ്ടും ആതിഥേയത്വം വഹിക്കുന്ന മധുരയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഏപ്രിൽ 2 മുതൽ 6 വരെ തമുക്കം മൈതാനത്താണു പരിപാടി. മൂന്നാം തീയതി ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒന്നിച്ചു വേദിയിലെത്തും.ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ ഇടതു നേതാക്കൾ പങ്കെടുക്കും.
നടന്മാരായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ്മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടി.എസ്.ജ്ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പൊളിറ്റ്ബ്യൂറോ അംഗവും പാർട്ടി കോ ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് സമാപനദിനത്തിലെ പൊതുസമ്മേളനം.