Activate your premium subscription today
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമഫലത്തിൽ മാറ്റമില്ല. കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്ന് ജൂറി ഒാഫ് അപ്പീൽ കമ്മിറ്റി അറിയിച്ചു. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീൽ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതിയും നിലനിൽക്കില്ല.
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന ജൂറി ഓഫ് അപ്പീലിന്റെ അടുത്ത യോഗം ഏഴിന് നടക്കും. പരാതിക്കാർ സമർപ്പിച്ച രേഖകളും വിഡിയോ ദൃശ്യങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നടക്കുന്നതിനാലാണ് യോഗം തിങ്കളാഴ്ചയിലേക്കു മാറ്റിയത്. എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ അഡ്വ.
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ.ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു -യാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്. കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ, എഡിഎം ആശ സി.ഏബ്രഹാം തുടങ്ങിയവർ
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ അലക്സ് വർഗീസ്. ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു പുനഃപരിശോധിക്കണമെന്ന പരാതിയുമായി രണ്ടും മൂന്നും സ്ഥാനക്കാർ പരാതി നൽകിയതോടെയാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്.
കോട്ടയം∙ നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനെ ജേതാക്കളായി പ്രഖ്യാപിച്ചത് ഒത്തുകളിയെന്ന് രണ്ടാംസ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കൈനകരി. ഇത്രയും ശക്തമായ ഫോട്ടോ ഫിനിഷ് മത്സരത്തിൽ സമയമെടുത്ത് വിഡിയോ നിരീക്ഷിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതിനു പകരം ഫിനിഷിങ് കഴിഞ്ഞു വളരെപ്പെട്ടെന്ന് കാരിച്ചാൽ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഭാരവാഹി ജോബിൻ പറഞ്ഞു.
പാരിസ് ഒളിംപിക്സ് പുരുഷൻമാരുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ യുഎസിന്റെ നോഹ ലൈൽസും ജമൈക്കയുടെ കിഷെയ്ൻ തോംപ്സനും ഫിനിഷ് ലൈൻ കടന്നത് 7.78 സെക്കൻഡിലാണ്. ഒരു നിമിഷം കണ്ണുതള്ളിപ്പോയെങ്കിലും ഫോട്ടോഫിനിഷ് സംവിധാനം ഉപയോഗിച്ചു കൃത്യമായ വിജയിയെ പ്രഖ്യാപിച്ചു. 9.784 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്ന ലൈൽസിനു സ്വർണം.
ആലപ്പുഴ∙നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവിഭാഗത്തിലെ വിധിനിർണയത്തെച്ചൊല്ലി പ്രതിഷേധിച്ച 100 പേർക്കെതിരെ പൊലീസ് കേസ്. ചുണ്ടൻ ഫൈനലിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരിയുടെ ഭാരവാഹികളും തുഴച്ചിലുകാരുമാണു പ്രതിഷേധിച്ചത്. ഇവരിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണു
ആലപ്പുഴ∙നെഹ്റു ട്രോഫി വള്ളംകളി ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ്, മത്സരഫല നിർണയത്തിനെതിരെ പരാതി നൽകും. നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്കാണ്, വീയപുരം ചുണ്ടൻ വള്ളം തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകുക. ആലപ്പുഴ ജില്ലാ കലക്ടർ ചെയർമാനും സബ് കലക്ടർ
ആലപ്പുഴ∙ നെഹ്റു ട്രോഫി മത്സരശേഷം പുന്നമട നെഹ്റു പവിലിയനിൽ പ്രതിഷേധവും ഇരുട്ടിന്റെ മറവിൽ പൊലീസ് മർദനവും. ചുണ്ടൻ വിഭാഗത്തിലെ വള്ളങ്ങളുടെ ഫിനിഷിങ് സമയം കണക്കാക്കിയതിലും വിധി നിർണയത്തിലും അപാകത ആരോപിച്ചു പ്രതിഷേധിച്ചവർക്കു നേരെയാണു പൊലീസ് മർദനമുണ്ടായത്. ചുണ്ടൻ വിഭാഗത്തിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ
ആലപ്പുഴ∙പുന്നമടയിൽ അശ്വമേഥം തുടരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മികവിൽ എഴുപതാം നെഹ്റു ട്രോഫിയിൽ വിജയിച്ച കാരിച്ചാൽ ചുണ്ടന് അത്യപൂർവ നേട്ടം. ആദ്യ നെഹ്റു ട്രോഫി നേടിയതിന്റെ അൻപതാം വർഷമാണ് കാരിച്ചാലിന്റെ പതിനാറാം കിരീടധാരണം. 1974ൽ ആയിരുന്നു വള്ളത്തിന്റെ ആദ്യ നെഹ്റു ട്രോഫി വിജയം. 1970 സെപ്റ്റംബർ
Results 1-10 of 193