Activate your premium subscription today
വൈത്തിരി ∙ പായൽ നിറഞ്ഞതോടെ പൂക്കോട് തടാകത്തിന്റെ നിലനിൽപ് ഭീഷണിയിൽ. പായൽ കാരണം തടാകത്തിലൂടെയുള്ള ബോട്ടിങ് ദുഷ്ക്കരമായി. 2.5 കോടി രൂപ ചെലവിട്ട് കഴിഞ്ഞ 2021 ജൂൺ, ജൂലൈ മാസങ്ങളിലായി പായലും ചെളിയും പൂർണമായി നീക്കിയിരുന്നു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. നിലവിൽ തടാകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും
തൊടുപുഴ ∙ സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) അടഞ്ഞുകിടക്കുന്നു. ചില്ലുപാലത്തിൽ കയറാൻ മാത്രമെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങുന്നതാണു നിലവിലെ സ്ഥിതി. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29നു ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്നിട്ടില്ല.
കൊച്ചി ∙ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ താൽപര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടോ? ഉണ്ട് എന്നാണ് ഇത്തവണത്തെ കേരള ട്രാവൽ മാർട്ട് (കെടിഎം) 12ാം പതിപ്പ് തെളിയിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറികളിൽ അടച്ചിരിക്കാനല്ല, മറിച്ച് പ്രകൃതിയോട് ചേർന്നു നിൽക്കുന്ന റിസോർട്ടുകള്ക്കും മികച്ച
തൊടുപുഴ ∙മലമുകളിലെ മനോഹാരിത മതിവരുവോളം ആസ്വദിക്കാൻ മണക്കാട് പഞ്ചായത്തിലെ മുണ്ടൻമല സഞ്ചാരികളെ ക്ഷണിക്കുന്നു. തൊടുപുഴയിൽ നിന്ന് വൈക്കം റൂട്ടിൽ 4 കിലോമീറ്റർ യാത്ര ചെയ്ത് നെടിയശാല വാഴപ്പള്ളിയിൽ എത്താം. അവിടെനിന്ന് ഒന്നര കിലോമീറ്റർ വലിയ കയറ്റം കയറി വേണം മുണ്ടൻമലയിൽ എത്താൻ. ഇതു വഴി വഴിത്തലയിൽ എത്താനും
രാജകുമാരി ∙ചിന്നക്കനാൽ വഴി കൊളുക്കുമലയിലേക്ക് എത്തുന്ന സഞ്ചാരികളെ വഴിയിലുള്ള സിംഗപ്പാറയിൽ എത്തിച്ച് കൊളുക്കുമല ടൂറിസം കമ്പനിക്കു നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ 5 പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. കർണാടക സ്വദേശി കമൽ (40), ചിന്നക്കനാൽ സ്വദേശികളായ പ്രകാശ് (45), ചാൾസ് (47), ബോബി (48),
ഓണത്തിനു കാഴ്ചകൾ കാണാനും റീൽസെടുക്കാനും ടൂറിസം കേന്ദ്രങ്ങൾ ഇടുക്കിയിൽ റെഡിയാണ്. വായിക്കുമ്പോൾ കൊതി തോന്നുന്നിടത്തേക്കു വണ്ടി വിട്ടോളൂ.... കുറഞ്ഞ ദൂരം; കുറെ കാഴ്ചകൾ- മൂന്നാർ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. തൊടുപുഴയിൽ നിന്ന് 74 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് എൻഎച്ച് 85 വഴി, 60 കിലോമീറ്ററുമാണു മൂന്നാറിലേക്കുള്ള ദൂരം. മൂന്നാർ മേഖലയിലെ കാഴ്ചകൾ ഇവ:
കൊച്ചി∙ സംസ്ഥാനത്തു വയനാട് ഉൾപ്പെടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹിൽ സ്റ്റേഷനുകൾക്ക് എത്ര പേരെ ഉൾക്കൊള്ളാനാകുമെന്ന് അറിയിക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ടൂറിസ്റ്റുകളുടെ എണ്ണം, റിസോർട്ടുകൾ, അടിസ്ഥാന സൗകര്യം, ടൂറിസ്റ്റ് സീസണിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയിലേക്കാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലുള്ള കൊല്ലാട് ഗ്രാമം കണികണ്ടുണരുന്നത്. പറഞ്ഞുവരുന്നത് കിഴക്കുപുറം പാടശേഖരത്തിലെ ആമ്പൽ വസന്തത്തെക്കുറിച്ചാണ്. ഇതാദ്യമായിട്ടല്ല ഇവിടെ ആമ്പൽ വിരിയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളടക്കം
രാജകുമാരി ∙ കാലവർഷം തുടങ്ങിയിട്ടും ജില്ലയിലേക്കു വിനോദസഞ്ചാരികളുടെ ഒഴുക്ക്.കനത്ത മഴ പെയ്യാത്തതാണു മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ജൂണിലും വിനോദസഞ്ചാരമേഖല സജീവമാകാൻ കാരണം.ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച മുതൽ ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെക്കാെണ്ടു
കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇടംവലം നോക്കാതെ നമ്മൾ ഉപയോഗിക്കുന്ന വാചകമാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’. പരസ്യവാചകമായി എത്തി പതിയെപ്പതിയെ മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ മനസ്സിലും കയറി കൊളുത്തിയ ടാഗ് ലൈൻ. ഇത് കേരള ടൂറിസത്തിന്റെ പരസ്യ ടാഗ് ലൈൻ ആയിരുന്നു എന്ന് എത്ര പേർക്കറിയാം? ഈ ടാഗ് ലൈൻ കേരള ടൂറിസത്തിന്റെ പരസ്യവാചകമായ കഥയും അതിലേറെ രസകരമാണ്. ദൈവത്തിലൊന്നും വലിയ വിശ്വാസം ഇല്ലാതിരുന്ന ഒരു സിപിഐ മന്ത്രി വിനോദസഞ്ചാര വകുപ്പു മന്ത്രി ആയിരുന്ന കാലത്താണ് ഈ പരസ്യവാചകം പിറന്നു വീണതെന്നത് മറ്റൊരു കൗതുകം. യുക്തിവാദവും ദൈവവും പരസ്യ വാചകത്തിന് മുന്നിൽ ഒരു ധാരണയിലെത്തിയതായിരിക്കണം. നാട്ടിലെ ടൂറിസം പ്രമോഷനു വേണ്ടി ദൈവത്തെ കൂട്ടു പിടിച്ചാലും വലിയ തെറ്റില്ലെന്ന് അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കും തോന്നിക്കാണും. അങ്ങനെ ഒരുപാട് ആലോചനകൾക്കു ശേഷം യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാൻ കേരള ടൂറിസത്തിന്റെ ആ ടാഗ് ലൈൻ പിറന്നു വീണു; ദൈവത്തിന്റെ സ്വന്തം നാട് അഥവാ ഗോഡ്സ് ഓൺ കൺട്രി. 44 നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ, കഥകളിയും തെയ്യവും കളരിയുംകൊണ്ട് സമ്പന്നമായ, ആയുർവേദത്താൽ അനുഗ്രഹീതമായ കേരളം. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും യാത്ര ഇഷ്ടപ്പെടുന്ന വ്യക്തി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്ലൈൻ കേട്ടാൽ അത് കേരളമാണെന്ന് കണ്ണുമടച്ച് പറയും. 2001 ജനുവരിയിൽ പുറത്തിറങ്ങിയ ഇന്ത്യ ടുഡേ മാഗസിന്റെ കവർ സ്റ്റോറി കേരളത്തിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ആയിരുന്നു. ഗോവക്കാരനായ വാൾട്ടർ മെൻഡിസ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനിലേക്ക് എത്തിയത് എങ്ങനെയെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. യഥാർഥത്തിൽ മെൻഡിസ് ആണോ ആ ടാഗ്ലൈൻ സൃഷ്ടിച്ചത്? ആ കഥയിലേയ്ക്ക്...
Results 1-10 of 463