Activate your premium subscription today
Friday, Apr 18, 2025
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.
ന്യൂഡൽഹി ∙ 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതിൽ അതീവ സന്തോഷവതിയെന്ന് അടുത്ത ബന്ധു ഫാൽഗുനി പാണ്ഡ്യ. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ഫാൽഗുനി പറഞ്ഞു.
ഫിലഡൽഫിയ ∙ ഡെവെറോ അവന്യൂവിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് ആരംഭിച്ചു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിനായി കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഇടവക സന്ദർശിച്ചു.
ചാമരാജനഗർ ∙ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
നെടുമങ്ങാട് (തിരുവനന്തപുരം) ∙ നഗരമധ്യത്തിൽ വിനോദ് നഗറിലുള്ള വീട്ടിൽനിന്നു 100 മീറ്റർ അകലെ സിദ്ധാർഥനെ സംസ്കരിച്ച കുടുംബവീട്ടിലെ കല്ലറയ്ക്കു ചുറ്റും ഒരു വർഷത്തോളം മൂപ്പെത്തുന്ന ഫലവൃക്ഷങ്ങൾ. മാവ്, പ്ലാവ്, പേര, ചാമ്പ, പപ്പായ... എല്ലാമുണ്ട്. സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശിനും അമ്മ എം.ആർ.ഷീബയ്ക്കും സഹോദരൻ പവൻ പ്രകാശിനും അതിലേറ്റവുമിഷ്ടം ‘സിദ്ദു’ എന്ന പ്ലാവിനെ. ‘സിദ്ദു’വെന്ന പേരിൽ ഒരിനം പ്ലാവുണ്ടെന്നറിഞ്ഞു വാങ്ങി നടുകയായിരുന്നു. കൂട്ടത്തിൽ വേഗം വളരുന്നതും ‘സിദ്ദു’തന്നെ.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ് ജൂലൈ 3 മുതൽ 6 വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കും.
രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നു വീട്ടില്‍ നടക്കാനിരിക്കെയാണു സംഭവം.
ബന്ധങ്ങളെ ദൃഢമാക്കുന്നതിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യമുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പരസ്പര ബഹുമാനമടക്കമുള്ള കാര്യങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ കൈവരും. സമൂഹത്തിന്റെ ഏത് തട്ടിൽ നിൽക്കുന്നവരാണെങ്കിലും
സമൂഹമാധ്യമത്തിൽ നിരവധി ഫോളവേഴ്സുണ്ട് യുകെ സ്വദേശിയായ കാമില ഡോ റൊസാരിയോയ്ക്ക്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഗർഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനും മാസം തോറും ഭർത്താവ് തനിക്ക് നികുതി
തലമുറകൾ മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകും. ജീവിതരീതികളിലും ബന്ധങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാകും. ജെൻ സി വിഭാഗത്തിൽപ്പെടുന്നവർ അച്ഛനമ്മമാരാകുന്ന കാലമാണിത്. ജീവിതത്തിന്റെ എല്ലാമേഖലകളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്ന പുതിയ തലമുറയ്ക്ക് അവരുടെ കുട്ടികളുടെ
Results 1-10 of 321
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.