Activate your premium subscription today
Friday, Apr 18, 2025
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
മലപ്പുറം ∙ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കുടുംബം ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായോ നാട്ടുകാരുമായോ സൗഹൃദമില്ല. സിറാജുദ്ദീന്റെ പേരും വീട്ടിൽ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാർത്ത വരുമ്പോഴാണു തൊട്ടടുത്ത അയൽവാസികൾ പോലും അറിയുന്നത്. കാസർകോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീൻ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂർ കാഫില’യെന്ന 63,500 പേർ സബ്സ്ക്രൈബ് ചെയ്ത യുട്യൂബ് ചാനലുണ്ട്.
മലപ്പുറം∙ കോഡൂരിൽ വീട്ടില് വച്ച് പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണ് യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. അമ്പലപ്പുഴ സ്വദേശിനിയാണ് മരിച്ച അസ്മ.
കുറുപ്പന്തറ (കോട്ടയം) ∙ എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു ജീവനൊടുക്കിയത്. അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല.
താരങ്ങളായ ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങളും ഇരുവരുടെയും മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചതു പോലെയായിരുന്നില്ലെന്ന് വ്ലോഗിലൂടെ പറയുകയാണ് ദേവികയും വിജയ്യും. ‘അത്ര
ലണ്ടൻ. ഗർഭിണിയായതിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളാൽ വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കമ്പനിയോട് നഷ്ടപരിഹാരമായി 1 കോടി രൂപ (93,616.74 പൗണ്ട്) നൽകാൻ ഉത്തരവിട്ട് യുകെ എംപ്ലോയ്മെന്റ് കോടതി. ഗർഭിണിയാണെന്ന കാരണത്താൽ യുവതിയെ അന്യായമായി ജോലിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
ഗർഭകാലത്ത് സ്ത്രീകൾ ക്ഷീണം, ഛർദ്ദി തുടങ്ങി നിരവധി ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടുന്നു പോകാറുണ്ട്. മിക്കപ്പോഴും രാവിലെ എണീറ്റയുടനെയായിരിക്കും ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളെ അലട്ടുന്നത്. ജോലിക്കു പോകുന്ന സ്ത്രീകളാണെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ തൊഴിലിടത്തിലും ബാധിക്കാറുണ്ട്. അത്തരത്തിൽ ജോലിക്കിടെ
ഗർഭിണിയായ യുവതിയ്ക്ക് വിമാനത്തിൽ സുഖ പ്രസവം. രക്ഷകരായി യാത്രക്കാരായ ഡോക്ടറും നഴ്സും. സെനഗലിലെ ഡാക്കറില് നിന്ന് ബെല്ജിയന് തലസ്ഥാനമായ ബ്രസ്സല്സിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം.
Results 1-10 of 210
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.