‘ആ കിടപ്പു കണ്ടതും എല്ലാം പോയല്ലോ എന്നു തോന്നി, വെന്റിലേറ്റർ എന്ന് പറഞ്ഞതും ആകെ വല്ലാതായി’

Mail This Article
താരങ്ങളായ ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങളും ഇരുവരുടെയും മറുപടിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചതു പോലെയായിരുന്നില്ലെന്ന് വ്ലോഗിലൂടെ പറയുകയാണ് ദേവികയും വിജയ്‌യും.
‘അത്ര സുഖകരമായിരുന്നില്ല എന്റെ അവസ്ഥ. ഞാന്‍ ഭയങ്കര ഡെസ്പായിരുന്നു. കുട്ടിയെ കണ്ട് കഴിഞ്ഞപ്പോള്‍ അമ്മയെയും കൂടി കാണണമല്ലോ, എന്നാലല്ലേ ഒരു പൂര്‍ണത വരുന്നത്. ഇപ്പോള്‍ വരും എന്ന് പറഞ്ഞെങ്കിലും ദൈർഘ്യം ഇങ്ങനെ കൂടി വരികയായിരുന്നു. ഇടയ്ക്ക് അകത്ത് കയറി ചോദിച്ചപ്പോള്‍ ബോധം വന്നിട്ടില്ലെന്നാണ് പറഞ്ഞത്. ഞാന്‍ ഇങ്ങനെ മുള്ളില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.’– വിജയ് പറഞ്ഞു.
മൂക്കിലൂം വായിലും എല്ലാം ട്യൂബുമായാണ് ദേവികയെ പുറത്തേക്ക് കൊണ്ടു വന്നതെന്നും വിജയ് കൂട്ടിച്ചേർത്തു. ‘ആ കിടപ്പു കണ്ടതും എല്ലാം പോയല്ലോ എന്നാണ് തോന്നിയത്. പ്രസവവും കുഞ്ഞും ഒന്നും വേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി ആ നിമിഷം. മുന്‍പൊരിക്കലും ദേവികയെ ആശുപത്രി സീനില്‍ കണ്ടിട്ടില്ല. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് എന്ന് പറഞ്ഞതും ഞാന്‍ ആകെ വല്ലാതായിരുന്നു.’– വിജയ് കൂട്ടിച്ചേർത്തു.
വിജയ് ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും കഴിക്കാൻ പറയൂ എന്ന് ഡോക്ടർമാർ വരെ തന്നോട് പറഞ്ഞിരുന്നതായി ദേവികയും വ്യക്തമാക്കി. ‘ഏതോ ഒരു കോഡ് കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്നു. ഷോള്‍ഡര്‍ മൂവാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് സി സെക്ഷനിലേക്ക് പോയത്. രണ്ട് പ്രസവവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എനിക്ക് സി സെക്ഷനാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. സി സെക്ഷന്‍ എളുപ്പമാണെന്നൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. വെറുതെയാണ് കുറേ സഫര്‍ ചെയ്യാനുണ്ട്. സ്റ്റിച്ചിന്റെ വേദന മാത്രമല്ല, വേറെയും ബുദ്ധിമുട്ടുകളുണ്ട്.’– ദേവിക പറഞ്ഞു.