അമ്പിളിച്ചന്തത്തിൽ താജ്മഹൽ
Mail This Article
×
കൊച്ചി∙ പ്രിയതമയ്ക്കായി ഷാജഹാൻ ചക്രവർത്തി ഒരുക്കിയ പ്രണയ സൗധത്തിനു മുന്നിൽ പ്രണയ പരവശയായി കിടക്കുന്ന മുംതസ്. മനോഹരമായ ഈ ചിത്രം ഒരു കോടിയിലേറെ കുത്തുകളിലൂടെ സാധ്യമാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് ചലച്ചിത്ര സംവിധായകൻ അമ്പിളി.
‘നഷ്ടസ്വർഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നൽകി..’ എന്ന മികച്ച വിരഹ ഗാനം മലയാളിക്കു സമ്മാനിച്ച ‘വീണപൂവ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജീവൻ തുടിക്കുന്ന ഒരുപാടു പെയിന്റിങ്ങുകളും സൃഷ്ടിച്ചിട്ടുണ്ട്.
ലോക് ഡൗൺ കാലത്തു ചെന്ത്രാപ്പിന്നിയിൽ നിന്നു തൃശൂരിലെത്തി നിറങ്ങൾ വാങ്ങുന്നതു ബുദ്ധിമുട്ടായതോടെയാണ് അമ്പിളി ഡോട്ട് സ്കെച്ചിലേക്കു തിരിഞ്ഞത്. അങ്ങനെ താജ്മഹലിനു പുറമേ മറ്റു ചില ചിത്രങ്ങളും കോടിക്കണക്കിനു കുത്തുകളിൽ വിരിഞ്ഞു. ഇവ www.artomc.com എന്ന ഓൺലൈൻ ആർട്ട് ഗാലറിയിലൂടെ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.