ADVERTISEMENT

പ്രായം അൻപതിനോട് അടുത്തെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സൗന്ദര്യം കൊണ്ട് രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ വേറെ നടിയുണ്ടാകുമെന്നു തോന്നുന്നില്ല. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ലൈം ലൈറ്റിൽ ഇപ്പോഴും മിന്നി നിൽക്കുന്ന താരത്തിന്റെ യാത്രകൾക്ക് പുതിയൊരു കൂട്ടുകൂടി എത്തിയിരിക്കുന്നു. 

ടൊയോട്ടയുടെ വെൽഫെയർ വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് വേർഷൻ ആണ് ഐശ്വര്യ റായ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്നാണ് ഈ എം പി വി. ബി ടൗണിലെ താരങ്ങൾക്കു ഏറെ പ്രിയപ്പെട്ട ഈ വാഹനം ഐശ്വര്യ റായ് യെ കൂടാതെ ആമിർ ഖാൻ, അനിൽ കപൂർ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖരുടെ ഗാരിജിലുണ്ട്.

2023 ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഏറ്റവും പുതിയ തലമുറ വെൽഫെയർ അവതരിപ്പിച്ചിരുന്നു. വെൽഫെയറിന്റെ ആ പുതു വേരിയന്റുകളാണ്  എച്ച് ഐ, വി ഐ പി എന്നിവ. ഇതിൽ വെൽഫെയർ വി ഐ പി എക്സിക്യൂട്ടീവ് ലോഞ്ചിനു എക്സ് ഷോറൂം വില വരുന്നത് 1.30 കോടി രൂപയാണ്. 2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 193 എച്ച് പി പവറും 240 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. ഇ സി വി ടി ട്രാൻസ്മിഷനാണ്. 

English Summary:

Aishwarya Rai Bachchan Rolls in Style with New Toyota Vellfire VIP Executive Lounge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT