‘അയ്യനെ കാണാൻ കല്ലും മുള്ളും താണ്ടി’: കാനന പാത വഴിയെത്തുന്നവർക്ക് പ്രത്യേക പാസ് ഇന്ന് മുതൽ
Mail This Article
×
ശബരിമല∙ അയ്യപ്പ ദർശനം തേടി പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലെത്തുന്നവർക്ക് പ്രത്യേക പാസ് ബുധനാഴ്ച മുതൽ. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 7ന് മുക്കുഴിയിൽ എഡിഎം അരുൺ.എസ്.നായർ നിർവഹിക്കും. കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുന്നത്.
കാനന പാതയിലൂടെ വരുന്നവർക്കു പമ്പയിൽനിന്നു സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കു എത്താനും സൗകര്യം ചെയ്യും. ഇവർക്കു മരക്കൂട്ടത്തു വച്ചു ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിക്കും. നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർഥാടകർക്കു പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.
English Summary:
Sabarimala special passes are issued for pilgrims using the traditional forest path
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.