പൊതുജലാശയത്തിൽനിന്നു പിടിക്കാവുന്ന കരിമീനിന്റെ വലുപ്പം നിശ്ചയിച്ചു

Mail This Article
അനധികൃതമായി മത്സ്യബന്ധനത്തിലൂടെ കരിമീൻ വിത്ത് വ്യാവസായികാടിസ്ഥാനത്തിൽ ശേഖരിച്ചു വിൽക്കുന്നത് തടയാൻ മത്സ്യബന്ധന തുറമുഖ വകുപ്പ് പുതിയ വിജ്ഞാപനമിറക്കി. പുതിയ ഉത്തരവുപ്രകാരം പൊതുജലാശയത്തിൽനിന്നു പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലുപ്പം 100 മി.മീ. (10 സെ.മീ) ആയി നിജപ്പെടുത്തിയിട്ടുണ്ട്. വലിയ തോതിൽ കരിമീൻ കുഞ്ഞുങ്ങളെ പൊതു ജലാശയങ്ങളിൽനിന്നു പിടിച്ചെടുക്കുന്നതുവഴി അവയുടെ വംശനാശത്തിനുതന്നെ കാരണമായേക്കാമെന്നും വിജ്ഞാപനത്തോടനുബന്ധിച്ചുള്ള വിശദീകരണക്കുറിപ്പിൽ വകുപ്പ് വ്യക്തമാക്കി.
ഇത്തരത്തിൽ കരിമീൻ കുഞ്ഞുങ്ങളെ പൊതുജലാശയത്തിൽനിന്നു ശേഖരിച്ച ഏതാനും ചിലരെ അടുത്തിടെ പിടികൂടിയിരുന്നു.
English summary: New Law about Pearl Spot Fish