ADVERTISEMENT

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്. നടൻ മാധവനൊപ്പമാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

നവാഗതനായ കൽപേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡിൽ എത്തുന്നുവെന്നും ചിത്രം ഭോപ്പാലിലാവും ഷൂട്ട്‌ ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

അതേസമയം മഞ്ജു വാര്യർ നായികയായി എത്തിയ 'പ്രതി പൂവൻകോഴി'യുടെ ഹിന്ദി റീമേക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com