‘ആ മനയിലേക്ക്’ പ്രണവ് മോഹൻലാൽ; ഹൊറർ ത്രില്ലറുമായി ‘ഭ്രമയുഗം’ ടീം വീണ്ടും

Mail This Article
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്.
ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്.
സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണെക്സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിങ്സൺ. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ.