ADVERTISEMENT

തിരുവല്ല∙ മണിപ്പുരിൽ കലാപ സാഹചര്യം സംജാതമാകുകയും അത് കെട്ടടങ്ങാതെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയും ചെയ്യുന്നതിൽ ഏറെ വേദനയും ആശങ്കയും ഉണ്ടെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. 

Read also: തോട്ടിലൂടെ ഒഴുകിയെത്തി നോട്ടുകെട്ടുകള്‍; അഴുക്ക് ചാലില്‍ ചാടി നാട്ടുകാര്‍: വിഡിയോ

വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതിൽ ഉപരി മണിപ്പുരിലുള്ള എല്ലാ സമൂഹങ്ങളും സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് ആവശ്യം. മണിപ്പുരിൽ സമാധാനവും ഐക്യവും സാധ്യമാകാൻ എല്ലാവരും പ്രാർഥിക്കണമെന്നും ഇപ്പോൾ നടത്തുന്ന പ്രശ്നപരിഹാര ശ്രമങ്ങൾ ഫലം കാണട്ടേയെന്നും  മെത്രാപ്പൊലീത്ത പ്രസ്താവനയിൽ പറഞ്ഞു.

English Summary: Mar Thoma Church metropolitan Theodosius Mar Thoma on Manipur violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com