ADVERTISEMENT

ചേർപ്പ് (തൃശൂർ)∙ നിലവിൽ പിൻവലിച്ചിട്ടില്ലെങ്കിലും 50 പൈസ നാണയത്തുട്ടുകൾ കയ്യിൽ കിട്ടുന്നവർക്ക് ഈ നാണയം ബാധ്യതയാവുന്നു. 50 പൈസ നൽകിയാൽ ഒരു മിഠായി പോലും നിലവിൽ ലഭ്യമല്ല. 50 പൈസയുടെ നാണയങ്ങൾ ഇപ്പോൾ കൂടുതൽ എത്തുന്നത് ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളിലാണ്. 

ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ദിനംപ്രതി ആയിരത്തിലേറെ രൂപയുടെ 50 പൈസ നാണയത്തുട്ടുകൾ ഭണ്ഡാരത്തിൽ ലഭിക്കുന്നുണ്ടെന്നും ഇവ ബാങ്കുകൾ കൊണ്ടുപോവുകയാണ് പതിവെന്നും ക്ഷേത്രം അധികൃതർ പറയുന്നു.

വഴിപാടുകളുടെ ഭാഗമായി ‘ഒരുപിടി നാണയം’ സമർപ്പിക്കുന്ന ചില ക്ഷേത്രങ്ങളിൽ, നോട്ട് നൽകി അവിടെനിന്നുതന്നെ 50 പൈസ നാണയങ്ങൾ വാങ്ങി അവിടെത്തന്നെ സമർപ്പിക്കുന്ന രീതിയുമുണ്ട്.

ബാങ്കുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങളിൽനിന്ന് ഇത്തരം നാണയത്തുട്ടുകൾ വ്യാപകമായി വരുന്നില്ലെന്ന് ബാങ്ക് അധികൃതരും വ്യാപാരികളും പറയുന്നു. 50 പൈസ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇത്തരം നാണയം എത്തിയാൽ തീർച്ചയായും സ്വീകരിക്കുമെന്നും ഇവർ പറയുന്നു. ബസുകളിലും ഇപ്പോൾ 50 പൈസ ഇടപാടില്ല.

സമീപകാലം വരെ 50 പൈസയ്ക്ക് വിറ്റിരുന്ന പുളി മിഠായിയും ഇപ്പോൾ ആ നാണയത്തെ കൈവിട്ടു. പുളിമിഠായി ഇപ്പോൾ കിട്ടുന്നത് രണ്ടെണ്ണം അടങ്ങുന്ന പൊതിയിലാണ്; വില ഒരു രൂപ!. ഏതായാലും നിത്യജീവിതത്തിൽ ജനം 50 പൈസ ഉപയോഗിക്കാത്ത സാഹചര്യം വന്നതിനാൽ, ക്രയവിക്രയങ്ങളുടെ ലോകത്തുനിന്ന് 50 പൈസ പതിയെ പടിയിറങ്ങുകയാണ്.

English Summary:

50 paise coin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com