Activate your premium subscription today
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും
പട്ടാളയീച്ചയുടെ (ബ്ലാക് സോൾജിയർ ഫ്ളൈ) ലാർവ ഉപയോഗിച്ചുള്ള മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റയ്ക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യക്കൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നവിധം
3 വർഷങ്ങൾക്കു മുൻപ് ഗവേഷകർ ഒരു മീനിനെ കണ്ടെത്തി. കഷ്ടിച്ച് ഒരു സെന്റിമീറ്ററിനപ്പുറമാണ് കക്ഷിയുടെ വലുപ്പം. എന്നാൽ അതുണ്ടാക്കുന്ന ശബ്ദത്തിന് ഒരു കുറവുമില്ല. ഒരു ന്യുമാറ്റിക് ഡ്രില്ലിങ് മെഷീന്റെയത്ര ശബ്ദം ഈ ചെറുമീൻ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
കുളത്തൂപ്പുഴ∙ മത്സ്യഫെഡിന്റെ മത്സ്യവിത്തുൽപാദന ഹാച്ചറിയുടെ രണ്ടാം ഘട്ട വികസനത്തിനു ബജറ്റിൽ തുക വകയിരുത്തുമെന്ന മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഉറപ്പ് പാഴായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഹാച്ചറിയുടെ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും
മത്സ്യക്കൃഷി, മൂല്യവർധന മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ 25 സാധ്യതകളാണ് കുഫോസ് (Kerala University of Fisheries and Ocean Studies – KUFOS) തുറന്നിടുന്നത്. സാങ്കേതികവിദ്യകൾ മാത്രമല്ല, അതു സാക്ഷാത്കരിക്കാനുള്ള ഇൻക്യുബേഷൻ (Business Incubation Centre -BIC) സൗകര്യവുമുണ്ട് കുഫോസിൽ.
? മത്സ്യക്കൃഷിയിൽ തീറ്റ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. ചെറിയ മത്സ്യങ്ങൾക്ക് ഏതു തരം തീറ്റ നൽകണം. ശുദ്ധജല മത്സ്യങ്ങൾക്കും ഉപ്പുവെള്ളത്തിൽ വളർത്തുന്ന മത്സ്യങ്ങൾക്കും നൽകുന്ന തീറ്റയിൽ മാംസ്യവും കൊഴുപ്പും എത്ര വേണം. തീറ്റയുടെ സമയക്രമം എങ്ങനെ. സ്വന്തമായി തീറ്റ ഉണ്ടാക്കുന്നതു
മത്സ്യക്കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഉല്പാദനച്ചെലവിന് ആനുപാതികമായുള്ള വില ലഭിക്കുന്നില്ല എന്നുള്ളത്. പണം മുടക്കി റെഡിമെയ്ഡ് തീറ്റകള്‍ നല്കി മികച്ച രീതിയില്‍ വളര്‍ത്തുന്നതുകൊണ്ടുതന്നെ ഒരു കിലോ മീല്‍ ഉല്പാദിപ്പിക്കാന് നൂറു രൂപയോളം ചെലവ് വരുന്നുണ്ട്. കൂടാതെ ടാങ്ക്, വൈദ്യുതി, എയറേഷന്
എന്റെ മത്സ്യത്തിന് ചെറിയൊരു ക്ഷീണം പോലെ. എന്തു ചെയ്യും? കല്ലുപ്പ് ഇട്ടോളൂ... മത്സ്യത്തിന്റെ ദേഹത്ത് പൂപ്പൽ കാണുന്നു. കല്ലുപ്പ് ഇട്ടോളൂ... മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നു. കല്ലുപ്പ് തന്നെ ഇട്ടോളൂ... മത്സ്യങ്ങൾക്ക്, പ്രത്യേകിച്ച് വളർത്തുമത്സ്യങ്ങൾക്ക് എന്തെങ്കിലും അസുഖം ശ്രദ്ധയിൽപ്പെട്ടാൽ,
അയ്യപ്പദാസ് ഒരു മരപ്പണിക്കാരനാണ്. ആ വരുമാനം കൊണ്ടാണ് മൂന്നു കുട്ടികളും ഭാര്യയും പിതാവും മാതാവും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞുപോന്നത്. എന്നാൽ കോവിഡ് 19 ജീവിതത്തെ തകിടം മറിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം തീരെ ഇല്ലാതെയായി. അങ്ങനെയാണു അതിജീവനത്തിനു വഴികൾ അന്വേഷിച്ചു തുടങ്ങിയത്. ഗപ്പി
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു കാർഷികമേഖലയാണ് മത്സ്യക്കൃഷി. പരമ്പരാഗത മത്സ്യക്കൃഷി രീതിയിൽനിന്ന് വ്യത്യസ്തമായി ഒട്ടേറെ നൂതന സാധ്യതകൾ ഇന്ന് മത്സ്യക്കൃഷി മേഖലയിലുണ്ട്. അതുകൊണ്ടുതന്നെ കേവലം കുറഞ്ഞ സ്ഥലത്തുപോലും മത്സ്യക്കൃഷി സാധ്യമാക്കാൻ കഴിയുന്നു. എന്നാൽ, മത്സ്യക്കൃഷി മേഖലയിൽ സമീപ വർഷങ്ങളിൽ
Results 1-10 of 22