Activate your premium subscription today
ലോലോ ബിയോണ്ട എന്നു കേട്ടിട്ടുണ്ടോ? ഒരിനം ലെറ്റ്യൂസ് ആണ്. ബർഗറുകളിലും മറ്റും ഈയിനമാണത്രെ ഉപയോഗിക്കേണ്ടത്. എന്നാൽ, കിട്ടാനില്ലാത്തതു മൂലം ചൈനീസ് കാബേജ് പോലുള്ള മറ്റ് ഇലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നുമാത്രം. ഇലവർഗങ്ങൾക്ക് പൊതുവേയു ള്ള ചവർപ്പ് തീരെയില്ലെന്നതും കറുമുറ കടിച്ചു
യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന കുമിളാണ് ലെറ്റിപ്പോറസ് സൾഫ്യൂറസ്. സൾഫർ പോളിപോർ, സൾഫർ ഷെൽഫ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഫംഗസിന്റെ ഏറ്റവും പ്രസിദ്ധമായ പേര് പക്ഷേ മറ്റൊന്നാണ്.
ദൃശ്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള വിബ്ജിയോർ എന്ന ചുരുക്കെഴുത്തിൽ അടങ്ങിയിരിക്കുന്ന സപ്തവർണങ്ങളിൽ ഒരെണ്ണം ഇൻഡിഗോയാണ്. വയലറ്റിനും നീലയ്ക്കും ഇടയിലുള്ള വർണം. ഇൻഡിഗോഫെറ എന്ന ജനുസ്സിൽ പെടുന്ന നീലം ചെടികളിൽ നിന്നാണ് ഇൻഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത്.
കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്
മുളപ്പിച്ച വിത്തുകൾ ആഹാരത്തിന്റെ ഭാഗമാക്കുന്നതു പുതിയ കാര്യമല്ല. ചെറുപയറുൾപ്പെടെ മുളപ്പിച്ച ധാന്യങ്ങൾ പായ്ക്ക് ചെയ്ത് ബ്രാൻഡ് ചെയ്ത് സൂപ്പർ മാർക്കറ്റിലും മറ്റും ലഭ്യവുമാണ്. ഈ മുളകളെ ആറോ ഏഴോ ദിവസം കൂടി വളരാൻ അനുവദിച്ചാൽ അതു മൈക്രോഗ്രീൻസായി. പോഷകഗുണത്തിന്റെ കാര്യത്തിൽ മുളപ്പിച്ച ധാന്യങ്ങളെക്കാൾ
ഓസ്ട്രേലിയയിലുള്ള ഒരു ഉൾക്കടൽ മേഖലയാണ് ഷാർക് ബേ, കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്.
ഹരിപ്പാട് പള്ളിപ്പാട്ടുനിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്. ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻതക്ക ശേഷിയിലേക്കു വളരുന്നു. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ലോകമെങ്ങും ചിരപരിചിതമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. അതിനു പ്രധാന കാരണം മഞ്ഞക്കളർ കുപ്പായം ധരിച്ച് മാന്ത്രികച്ചുവടുകളുമായി എത്തിയ അവരുടെ ഫുട്ബോൾ ടീമാണ്. ബ്രസീലിന് ആ പേര് ഒരു മരത്തിൽ നിന്ന് കിട്ടിയതാണ്. രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര്
നീലക്കുറിഞ്ഞികൾ വളരെ പ്രശ്സതമാണ്. വല്ലപ്പോഴും ഒരിക്കൽ പൂക്കുന്ന ഇവ കാണാനായി വിവിധ ദേശങ്ങളിൽ നിന്നാണ് ആളുകൾ മൂന്നാറിലേക്കും മറ്റും എത്തുന്നത്. എന്നാൽ അതിലും അപൂർവമാണ് ചിലെയിലെ ആൻഡിസ് പർവതമേഖലയിൽ കാണപ്പെടുന്ന പുയ ആൽപെട്രിസ് എന്ന ചെടിയുടെ കാര്യം.
മൃഗങ്ങളെപ്പോലെ സസ്യങ്ങള്ക്ക് ശബ്ദമുണ്ടാക്കാനാകുമോ എന്ന പലർക്കും സംശയമാണ്. എന്നാൽ കാറ്റിൽ ആടിയുലയുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ലാതെ ഇവർക്ക് നിലവിളിക്കാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
Results 1-10 of 47