Activate your premium subscription today
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്ക് ക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000 - 1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്മെൻറ്റുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞ പലർക്കും യൂറോപ്യൻ ബയ്യർമാർ ഡിസംബറിലേയ്ക്ക്
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ ചുക്കാൻ നിയന്ത്രിക്കുന്ന സ്പൈസസ് ബോർഡിന് രാജ്യത്തെ കുരുമുളക് ഉൽപാദനത്തെ കുറിച്ച് വ്യക്തമായ കണക്കുകളില്ലാതെ ഇരുട്ടിൽ തപ്പുന്നു. ആഗോള സുഗന്ധവ്യഞ്ജന സമൂഹത്തിനു മുന്നിൽ പൊള്ളയായ കണക്കുകൾ നിരത്തി വില ഇടിക്കാനുള്ള സംഘടിത നീക്കത്തിനു കേന്ദ്ര ഏജൻസി കുട പിടിച്ചതായി
അന്താരാഷ്ട്ര കുരുമുളക് വിലയിലെ നേരിയ കുറവ് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രിസ്തുമസിനുള്ള അവസാനഘട്ട വാങ്ങലുകൾ പുരോഗമിക്കുന്നതിനാൽ യൂറോപ്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ വിയറ്റ്നാം നിരക്ക് അൽപം കുറച്ച് ടണ്ണിന് 6515 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ഇത് കണ്ട് ഇന്തോനേഷ്യൻ കയറ്റുമതിക്കാർ 6500 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു. ബ്രസീലിയൻ മുളക് വില ടണ്ണിന് 6000 ഡോളറാണ്, ബെല്ലാം തുറമുഖത്ത് നിന്ന് എറ്റവും വേഗത്തിൽ ചരക്ക് അമേരിക്കയിൽ എത്തിക്കാനാവുമെന്നത് ന്യൂ ഇയർ വരെയുള്ള ഓർഡറുകൾക്ക് അവസരം ഒരുക്കുമെന്ന നിഗനമത്തിലാണ് ബ്രസീൽ.
സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉൽപാദനവും വർധിപ്പിക്കാൻ സ്പൈസസ് ബോർഡ് 422.30 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു.
ആഗോള ഏലക്ക ഉൽപാദനം കുത്തനെ കുറയും, പുതിയ ചരക്ക് സുക്ഷ്മതയോടെ കൈകാര്യം ചെയ്താൽ ലക്ഷങ്ങൾ വാരാനുള്ള അസുലഭ സൗഭാഗ്യം കർഷകരെ കാത്തിരിക്കുന്നു. കാലാവസ്ഥ ചതിച്ചതിനാൽ ഇക്കുറി ഉൽപാദനം കുറയുമെന്ന് കർഷകർക്ക് മുൻകൂറായി ‘കർഷകശ്രീ’ലൂടെ അറിവ് നൽകിയിട്ടുള്ളതാണ്. ഏഴു റൗണ്ട് വിളവെടുപ്പ് വരെ നടത്താറുള്ള
ബെർലിൻ ∙ ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പല സുഗന്ധവ്യഞ്ജനങ്ങൾക്കും ഗുണനിലവാര പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യം. ന്യൂഡൽഹിയിലെ ജർമ്മൻ അധികാരികൾ നടത്തിയ പരിശോധനയിൽ നിരവധി ഉൽപ്പന്നങ്ങളിൽ ഗുണനിലവാരക്കുറവുകൾ കണ്ടെത്തി. ഇതിന്റെ ഫലമായി,
സുഗന്ധവിളകൾ കൃഷി ചെയ്യുന്നവർ ഏറെയുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഇടക്കാലത്തുണ്ടായ വിലയിടിവ് കുരുമുളകും ഏലവും ഉൾപ്പെടെയുള്ളവയ്ക്കു തിരിച്ചടിയായെങ്കിലും വിപണി മെച്ചപ്പെട്ടതോടെ ഏലത്തിലും കുരുമുളകിലുമെല്ലാം കാർഷകർക്കു താൽപര്യമേറുന്നുണ്ട്. ആഗോള വിപണി ലക്ഷ്യമിട്ട് സുഗന്ധ വിളകളുടെ മൂല്യവർധനയിലേക്കു വരുന്ന
കുരുമുളകിനെ ഇനി പിടിച്ചാൽ കിട്ടില്ല, അതേ കൊക്കോയുടെ കുതിപ്പിനെ അനുസ്മരിക്കുന്ന പ്രകടനം സുഗന്ധരാജാവിൽ പ്രതിഫലിക്കുന്നു. എൽ‐ലിനോ കാലാവസ്ഥ പ്രതിഭാസം മൂലം മുഖ്യ ഉൽപാദന രാജ്യങ്ങളിൽ എല്ലാം തന്നെ വിളവ് ചുരുങ്ങിയത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി
കാർഷികോൽപന്ന വിപണിക്കും നാളെ നിർണായക ദിനം. പുതിയ സർക്കാർ ഏതു മുന്നണിയുടേതാകണമെന്ന ജനകോടികളുടെ തീരുമാനം പുറത്തുവരുന്ന ദിവസം കാർഷികോൽപന്ന വിപണിയുടെയും ജാതകമാണു കുറിക്കപ്പെടുക. അതു ഭാഗ്യജാതകമായിരിക്കുമോ എന്നറിയാനുള്ള ഉദ്വേഗത്തിലാണു വിപണി.
ഇന്ത്യയിൽനിന്നുള്ള ചില മസാല ബ്രാൻഡുകൾക്കു സിംഗപ്പൂരും ഹോങ്കോങ്ങും വിലക്ക് ഏർപ്പെടുത്തിയതു സുഗന്ധ വ്യഞ്ജന വിപണിയിൽ മടുപ്പിന് ഇടയാക്കിയിരിക്കുന്നു. ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ തുടങ്ങിയവയുടെ വിലയിൽ കഴിഞ്ഞ ആഴ്ച മടുപ്പ് അനുഭവപ്പെട്ടു. മസാല നിർമാതാക്കളിൽനിന്നുള്ള ഡിമാൻഡിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.
Results 1-10 of 22