ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് എഐ ക്യാമറ. കേരള മോട്ടർവാഹന വകുപ്പ് നിരത്തുകളിൽ എഐ ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഹൈ പീക്ക് ഔട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്തും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന ഡീപ് ലേണിങ് ടെക്നോളജി (Deep Learning technology) സോഫ്റ്റ്‌വെയർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. സോളർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. തൽക്ഷണം ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയയ്ക്കും.