Activate your premium subscription today
ഇന്ത്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ഇനി ഖത്തറിൽ വില കൂടും. ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി-ഡംപിങ് ഡ്യൂട്ടി) ചുമത്താൻ ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനിച്ചതോടെയാണ് വില കൂടുന്നത്.
റേഞ്ച്, ചാര്‍ജിങ് സമയം, ആയുസ്... ഇതൊക്കെയാണ് ഇവി വാഹനങ്ങളിലെ ബാറ്ററികളുടെ പ്രധാന പ്രശ്നങ്ങള്‍. ഈ മൂന്നു പ്രശ്നവും ഒരു ബാറ്ററികൊണ്ടു പരിഹാരം കണ്ടിരിക്കുകയാണ് സാംസങ്. ഒമ്പതു മിനുറ്റില്‍ ചാര്‍ജു ചെയ്യാനാവുന്ന 966 കിലോമീറ്റര്‍ റേഞ്ചുമുള്ള സാംസങിന്റെ പുതിയ ബാറ്ററിക്ക് 20 വര്‍ഷം ആയുസുമുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാൻ ഓൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി നിർമിക്കും. നിസാൻ അമ്പിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോകോഹാമയിലെ പ്ലാന്റിൽ പ്രദർശിപ്പിച്ചു.
ഒരിക്കൽ ബഗ്ദാദിൽ നിന്ന് ചെറിയൊരു ഭരണിപോലുള്ള വസ്തു കണ്ടെടുത്തു. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിച്ചത്. ചെമ്പും ഇരുമ്പും ചേർന്ന സിലിണ്ടറാകൃതിയിലുള്ള ലോഹവസ്തുവും ആ ഭരണിയിലുണ്ടായിരുന്നു. 1936ലാണ് പുരാവസ്തുക്കൾക്കായുള്ള ഉദ്ഖനനത്തിനിടെ ഇതു കണ്ടെത്തുന്നത്. ഇതു പിന്നീട് ഇറാഖിലെ മ്യൂസിയത്തിലേക്കു മാറ്റി. ഒരു ജർമൻ ഗവേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ‘ഭരണി ബാറ്ററി’ ലോകം മുഴുവൻ പ്രശസ്തിനേടി. ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് ഉയർന്നു. ഇതൊരു യഥാർഥ ബാറ്ററിയാണെന്നായിരുന്നു ഏറെ പ്രചാരം നേടിയ വാദം. എന്നാൽ ഇതു സ്ഥിതീകരിക്കപ്പെട്ടില്ല. 2003ൽ യുഎസ് നടത്തിയ അധിനിവേശത്തിൽ, ഇറാഖിലെ ദേശീയ മ്യൂസിയത്തിലിരുന്ന ഈ ചരിത്രവസ്തു അപ്രത്യക്ഷമായി. ഇന്നേവരെ അതു തിരിച്ചു കിട്ടിയിട്ടുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്കുതന്നെ ബാറ്ററികൾ നിർമിക്കാനുള്ള ശ്രമം വളരെ ഊർജിതമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലക്സാൻഡ്രോ വോൾട്ടയാണ് പക്ഷേ, ആദ്യത്തെ ലക്ഷണമൊത്ത ബാറ്ററി കണ്ടെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ബാറ്ററികളിൽ അസാധാരണമായൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!
ബാറ്ററികൾ ഇന്നത്തെ ലോകത്ത് മുൻപില്ലാത്തവിധം പ്രശസ്തമായിരുന്നു. പണ്ട് കാലത്ത് റിമോട്ടിലും ടോർച്ചിലുമൊക്കെയിടുന്ന പല വലുപ്പങ്ങളിലുള്ള ബാറ്ററികളായിരുന്നു നമുക്ക് അറിയാവുന്നത്. വാഹനങ്ങളിലുമൊക്കെ ബാറ്ററികൾ നമ്മൾ കണ്ടിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചെന്ന് കൂട്ടുകാർക്കറിയാമല്ലോ.
ബെംഗളൂരു∙ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി നിർമാണ പ്ലാന്റ് നിർമാണത്തിന് കർണാടക സർക്കാരുമായി 8000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പിട്ട് യുഎസ് ആസ്ഥാനമായ ഇന്റർനാഷനൽ ബാറ്ററി കമ്പനി (ഐബിസി). ദേവനഹള്ളിയിൽ 100 ഏക്കർ ഭൂമിയിലാണ് പ്ലാന്റ് വരുന്നത്. 1000 പേർക്ക് നേരിട്ടു ജോലി ലഭിക്കും. ഉൽപാദനം
തിരുവനന്തപുരം∙ ഇലക്ട്രോണിക് വാഹന ഉൽപാദന രംഗത്തു വൻ മാറ്റങ്ങൾക്കു സഹായകമാകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ് അവതരിപ്പിച്ചു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇവി ഡവലപ്മെന്റ് ആൻഡ്
മുംബൈ∙ യുകെയിൽ വമ്പൻ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ്. 400 കോടി പൗണ്ടിന്റേതാണു പദ്ധതി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി ഫാക്ടറി ആയിരിക്കുമിത്. യുകെ സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി. കമ്പനി 2026 ൽ ബാറ്ററി ഉൽപാദനം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വാഹന വ്യവസായ
സാധാരണ കാറിലെ ബാറ്ററികള്‍ കുഴപ്പമൊന്നുമില്ലാതെ അഞ്ചുവര്‍ഷമെങ്കിലും ഓടും. അതിനുശേഷമാണ് മിക്ക കാറിലെയും ബാറ്ററികൾ മാറ്റേണ്ടിവരിക. കാറിലെ ബാറ്ററി മാറ്റുകയെന്നത് അത്ര വലിയ ബുദ്ധിമുട്ടേറിയ ജോലിയല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും എളുപ്പം കാറിലെ ബാറ്ററി മാറ്റാനാകും. ബാറ്ററി നമുക്കു തന്നെ
Results 1-9