Activate your premium subscription today
Tuesday, Apr 1, 2025
ഇലക്ട്രിക് വാഹന ബാറ്ററി, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. ആഭ്യന്തര ഇവി, മൊബൈല്‍ ഫോണ്‍ വില കുറയും ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ ശക്തമായി മത്സരിക്കുന്നതിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ സുപ്രധാന ചുവടുവെയ്പ്പാണിത്. ഇലക്ട്രിക് വാഹന (ഇവി)
'പെട്രോള്‍ കാര്‍ വിലയിലുള്ള ഇവി'യെ ഇന്ത്യക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ വിന്‍ഡ്സര്‍ ഇവി വില്പനയില് നാലാം മാസവും സൂപ്പര്‍ഹിറ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കിയ വിന്‍ഡ്സര്‍ തുടര്‍ച്ചയായി നാലാം മാസവും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍
വിട്ടുവീഴ്ചകൾക്കു തയാറാകാത്ത സംരംഭകൻ– ലോക ശതകോടീശ്വരൻ ഇലോൺ മസ്കിനെ അങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. ഒരുദാഹരണം പറയാം. 2016ലാണ് മസ്ക് ഒരു പ്രസ്താവന നടത്തുന്നത്. അധികം വൈകാതെ മനുഷ്യൻ ചൊവ്വാ ഗ്രഹത്തിലും കോളനികൾ സ്ഥാപിക്കും എന്നതായിരുന്നു അത്. പറഞ്ഞത് മസ്കായിരുന്നതിനാൽ അധികമാരും അതിനെ ചിരിച്ചു തള്ളിയില്ല. മസ്ക് പറഞ്ഞത് ‘തള്ളല്ലെന്ന്’ തെളിയാനും അധികം സമയം വേണ്ടി വന്നില്ല. മസ്കിനു കീഴിലെ സ്പേസ് എക്സ് കമ്പനിയുടെ ‘സ്റ്റാർഷിപ് റോക്കറ്റിന്റെ’ ആദ്യ പരീക്ഷണം 2023 ഏപ്രിൽ നടന്നപ്പോൾ ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു– കരുത്തുറ്റ ആ റോക്കറ്റ് ചൊവ്വായാത്രയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമിച്ചതാണ്. 2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് സ്പേസ് എക്സിന്റെ ആദ്യ ആളില്ലാ പേടകം സ്റ്റാർഷിപ്പിലേറി പറക്കും. 2030 ആകുമ്പോഴേക്കും മനുഷ്യരുമായുള്ള പേടകവും ചൊവ്വയിലേക്ക് പറക്കും. വൈകാതെ ചൊവ്വ മനുഷ്യൻ ‘കീഴടക്കും’ എന്ന് മസ്ക് പറയുന്നു. വിട്ടുവീഴ്ചയെപ്പറ്റി ഇപ്പോൾ പറയാൻ കാരണമുണ്ട്. അതിനുപക്ഷേ ആകാശവുമായല്ല, ഇന്ത്യയുമായാണ് ബന്ധം. ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് മസ്കിനു കീഴിലെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ല. അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനി, ചൈനയിലേയും യൂറോപ്പിലേയും ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് വാഹന കമ്പനികളിലൊന്ന്, ഒറ്റച്ചാർജിങ്ങിൽ 500ൽ അധികം കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കുന്ന വാഹനം പുറത്തിറക്കുന്ന കമ്പനി, വേണ്ടിവന്നാൽ തനിയെ ഡ്രൈവ് ചെയ്യുന്ന കാറും പുറത്തിറക്കി അദ്ഭുതപ്പെടുത്തുന്ന കമ്പനി... ടെസ്ലയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ടെസ്ലയ്ക്ക്
ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക് മോഡലിനെ ഇന്തൊനീഷ്യൻ ഇന്റർനാഷനൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച് ടൊയോട്ട. ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട ഇന്തൊനീഷ്യയാണ് ഇലക്ട്രിക് വാഹനം വികസിപ്പിച്ചത്. നേരത്തെ 2022 ലെ മോട്ടർഷോയിലും ടൊയോട്ട, ഇന്നോവയുടെ ഇലക്ട്രിക്കിനെ പ്രദർശിപ്പിച്ചിരുന്നു. ഡീസൽ എൻജിൻ മാറ്റി
വൈദ്യുത വാഹനങ്ങളുടെ വില്പനയില് രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കേരളം നടത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്ര വാഹന വില്പനയിലും വൈദ്യുത കാര്‍ വില്പനയിലും ആദ്യപത്തില്‍ കേരളം ഇടം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളുടേയും വൈദ്യുത
എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ പുറത്തുവിട്ട് ഫോക്സ്വാഗണ്. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മോഡല്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ജർമന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിക്കായി ഐഎംപി പ്ലാറ്റ്ഫോം നിര്‍മിക്കുന്നുണ്ട്. 2027ലാണ്
ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് വിയറ്റ്നാമീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓട്ടോ എക്സ്പോയില്‍ വിന്‍ഫാസ്റ്റ് പ്രദര്‍ശിപ്പിച്ച മൈക്രോ എസ്യുവി വിഎഫ്3 ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ വരുന്ന ഇന്ത്യയില്‍ ആദ്യം വിന്‍ഫാസ്റ്റ് പുറത്തിറക്കുന്നത്
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചതോടെയാണ് നിരക്കു വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. അതിനൊപ്പം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കൂട്ടാനുള്ള തീരുമാനത്തോടെ ഇത്തരം വാഹനങ്ങള്‍ക്കും വില വര്‍ധിക്കും.
പുതുവർഷത്തിന്റെ തുടക്കത്തിൽ ജർമനിയിൽ ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധന. ടെസ്ല കാറുകളുടെ വില്പന ഉയർന്നിട്ടുണ്ട്. ജനുവരിയില്‍ മൊത്തം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 34,498 കാറുകള്‍ (ബിഇവികള്‍) നിരത്തിലിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 53.5 ശതമാനമാണ് വര്‍ധന.
Results 1-10 of 300
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.