Activate your premium subscription today
കുട്ടിക്കാനം ∙ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വളഞ്ഞങ്ങാനത്തെ കൊടുംവളവിൽനിന്നു ക്രാഷ് ബാരിയർ ഇടിച്ചുതകർത്തശേഷം താഴത്തെ റോഡിലേക്കു പതിച്ചു. ലോറി പൂർണമായും തകർന്നു. ഡ്രൈവർ രാജാക്കാട് സ്വദേശി ബേസിലിനെ (23) കാലുകൾ ഒടിഞ്ഞനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ ഒന്നോടെ വളഞ്ഞങ്ങാനത്തെ എസ് വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പലതവണ മറിഞ്ഞാണു 300 അടി താഴ്ചയിലേക്കു പതിച്ചത്. തമിഴ്നാട്ടിൽ നിന്നു ചണച്ചാക്കുകളുമായി കോട്ടയത്തേക്കു പോവുകയായിരുന്നു ലോറി.ലോറിയുടെ ക്യാബിൻ കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയ ശേഷമാണു കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചത്. കെകെ റോഡിൽ രണ്ടു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
കുട്ടിക്കാനം ∙ ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി; അമിതവേഗത്തിൽ പായുന്നതിനിടെ അരക്കിലോമീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണംവിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. വ്യാഴാഴ്ച രാത്രി 12നു കുട്ടിക്കാനത്താണു സംഭവം. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (40) ആണു
നെടുങ്ങാടപ്പള്ളി ∙ കോൺക്രീറ്റ് മിക്സ്ചർ ലോറി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് പനയമ്പാല തോട്ടിലേക്ക് വീണു. ഡ്രൈവർ മല്ലപ്പള്ളി കവിയൂർ സ്വദേശി അഭിലാഷ് (40) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ന് കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിലായിരുന്നു അപകടം. വാകത്താനത്തു
കൽപറ്റ ∙ നഗരമധ്യത്തിൽ വീണ്ടും ലോറി കുടുങ്ങി. ചെറിയ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്. സമീപത്തെ ഷാലിമാർ മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ലോറി കേടായത്. ലോറിയിൽ സാധനങ്ങളും ഉണ്ടായിരുന്നു. ലോറി
നാദാപുരം∙ കണ്ണൂർ ജില്ലയിൽനിന്നു ചെങ്കല്ലു കയറ്റി ചെക്യാട്ട് എത്തിയ ലോറി ഒടോര താഴെ റോഡിൽ താഴ്ന്നു വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു. മഴയിൽ തോട് കവിഞ്ഞൊഴുകി വയലിലേക്ക് വെള്ളം ഇരച്ചു കയറി കെട്ടിക്കിടക്കുന്നുണ്ട്. താണു കൊണ്ടിരിക്കുന്ന ലോറി മറിയാതിരിക്കാൻ ഡ്രൈവറും
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹൈറ്റ് ഗേജ് ചരക്കുലോറി ഇടിച്ചുതകർത്തു.മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ പുലർച്ചെയാണ് സംഭവം. റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായാണ് 4.67 മീറ്ററിനു മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്കു
കാട്ടാക്കട ∙ അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ കൈ അറ്റു തൂങ്ങി. പരുക്കേറ്റ വിതുര തോട്ടുമുക്ക് സ്വദേശി അഖിലിനെ (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് ആണ് അപകടം. കാട്ടാക്കട ഭാഗത്തു നിന്നു പൂവച്ചലിലേയ്ക്കു വരികയായിരുന്നു ഇരു വാഹനങ്ങളും.
തലശേരി∙ ദേശീയപാതയിൽ സൈദാർപള്ളിക്ക് സമിപം നിയന്ത്രണം വിട്ട ലോറി പൂട്ടിയിട്ട കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞു കട തകർന്നു. സമീപത്തെ മറ്റു രണ്ടു കടകളുടെ ഞാലിയിലെ ഷീറ്റുകൾ തകർന്നു. കെ. സിറാജിന്റെ ഉടമസ്ഥതയിലുള്ള ഉമ്മർക്കാന്റെ കാപ്പി കടയാണ് തകർന്നത്. കടയ്ക്കകത്തെ പാത്രങ്ങളും സാധനങ്ങളുമെല്ലാം നഷ്ടമായി.
പാലക്കാട് ∙ വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചു; യാദൃച്ഛികമായി അതുവഴിയെത്തിയ പുതൂർ ആർആർടിയുടെ (റാപിഡ് റസ്പോൺസ് ടീം) ഇടപെടലിൽ വാഹനത്തെയും അകത്തുണ്ടായിരുന്ന 6 പേരെയും രക്ഷിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. Read more at:കൊല്ലം പട്ടാഴിയിൽനിന്ന്
കണ്ണൂർ∙ കണ്ണൂർ പഴയങ്ങാടി പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മംഗലാപുരത്തുനിന്ന് വരുകയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചു. ഇന്നു പുലർച്ച 1.30 മണിയോടെയാണ് അപകടം
Results 1-10 of 34