Activate your premium subscription today
Thursday, Mar 27, 2025
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി.
അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്.
അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്മേലുള്ള അന്വേഷണത്തിന് ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് യുഎസ്. അദാനിക്കെതിരെ കേസെടുത്ത യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ഇന്ത്യയുടെ സഹായം തേടിയെന്ന് ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചത്.
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
യുഎസ് കുറ്റപത്രത്തിന് പിന്നാലെ ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായ പശ്ചാത്തലത്തിൽ ഇന്നും അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ചുവന്നു. കൈക്കൂലിക്കേസിൽ പരാമർശമുള്ള കമ്പനിയായ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 7.3% താഴ്ന്നു. ടോട്ടൽ എനർജീസ് കൂടുതൽ നിക്ഷേപത്തിനില്ലെന്ന് വ്യക്തമാക്കിയത് കമ്പനിക്ക് തിരിച്ചടിയായി.
ശൂന്യതയിൽനിന്ന് കഠിനാധ്വാനത്തിലൂടെ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ഗൗതം അദാനിയുടെ നിഴൽപോലെ എക്കാലത്തും ആരോപണങ്ങളുണ്ടായിരുന്നു, കഠിനമായ പ്രതിസന്ധികളും. അതിന്റെ മുനകൊണ്ടു മുറിഞ്ഞും ചിലപ്പോഴൊക്കെ മുനയൊടിച്ചുമാണ് അദാനി മുന്നോട്ടുപോയത്.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി. അദാനി എനർജി സൊല്യൂഷൻസ് 7.49 ശതമാനവും അദാനി പോർട്സ് 4.33 ശതമാനവും ഉയർന്നു.
അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായ ഗൗതം അദാനിയും കുടുംബവും ബ്ലോക്ക് ഡീലിലൂടെ വിറ്റ 4,251 കോടി രൂപയുടെ അംബുജ സിമന്റ്സ് ഓഹരികളാണ് ജിക്യുജി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് തുടങ്ങിയവർ വാങ്ങിയത്.
നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിർണായക തീരുമാനങ്ങൾ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കൾ. ഗ്രൂപ്പിനെ ഏറ്റവുമധികം വലച്ചത് അമേരിക്കൻ നിക്ഷേപ-ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലർമാരുമായ ഹിൻഡെൻബർഗ് തൊടുത്തുവിട്ട ആരോപണശരങ്ങളായിരുന്നു.
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.