Activate your premium subscription today
സമകാലിക ലോകത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ദൃഢ ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുന്ന ഉരുക്കിൽ തീർത്ത ഉറച്ച ബന്ധമാണ് ഈ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ സംഹിതയോടോ ആദർശത്തിനോടുള്ള കൂറോ അല്ല ഇവരെ അടുപ്പിച്ചത്, മറിച്ച് ഇന്ത്യയോട് ഈ രണ്ടു രാജ്യങ്ങൾക്കുമുള്ള പൊതുവായ വിദ്വേഷമാണ് ഇവരുടെ സുഹൃദ്ബന്ധത്തിന്റെ അടിത്തറ. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു ശേഷം അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ആണ് ചൈനയുമായി അടുപ്പം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത്. ഈ ബന്ധം വളരെ വേഗം വളർന്നു. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ സമയത്തു ഡൽഹിയെ ഭീഷണി വഴി മുൾമുനയിൽ നിർത്തുവാൻ ബെയ്ജിങ്ങിനു കഴിഞ്ഞു. 1971ൽ പാക്കിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജർ ബെയ്ജിങ് സന്ദർശിച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതും. 1971ലെ യുദ്ധത്തിൽ ചൈന പാക്കിസ്ഥാനെ വാക്കാൽ പിന്തുണയ്ക്കുന്നതിനപ്പുറത്തേക്ക് പോയില്ല. എന്നാൽ ഇത് കഴിഞ്ഞുള്ള വർഷങ്ങളിൽ ചൈന പാക്കിസ്ഥാന്റെ അണുബോംബ് നിർമാണ പദ്ധതിയിൽ കൈയയച്ചു സഹായിച്ചു. അതിനു ശേഷം ഈ അണുബോംബുകൾ ലക്ഷ്യത്തിൽ എത്തിക്കുവാൻ
പ്രാചീന ലോകത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനീസ് വന്മതിൽ. ചൈനയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഈ ചരിത്രനിർമിതി അന്തരീക്ഷവുമായുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ മൂലമുള്ള നാശത്തെ അഭിമുഖീകരിക്കുന്നുണ്ട്.എന്നാൽ ചൈനീസ് വന്മതിലിനെ ഇതിൽ നിന്നു സംരക്ഷിക്കുന്ന ഒരു
ന്യൂഡൽഹി∙ പാക്ക് – ചൈനീസ് സഹകരണത്തിന്റെ ഭാഗമായി കറാച്ചി തുറമുഖത്ത് നാവികാഭ്യാസം തുടങ്ങിയത് സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ. ചൈനീസ് യുദ്ധക്കപ്പലുകൾ, അന്തർവാഹിനി, അനുബന്ധ കപ്പലുകൾ തുടങ്ങിയവ കറാച്ചി തുറമുഖത്ത് എത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ദേശീയമാധ്യമം പുറത്തുവിട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ
ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ ചൈനീസ് എൻജിനീയർമാർക്ക് നേരെയുണ്ടായ ആക്രമണശ്രമത്തിനിടെ രണ്ടു ബലൂചിസ്ഥാൻ വിമതർ കൊല്ലപ്പെട്ടു. ചൈനയെയും
ചൈനയുടെ നീരാളിക്കൈകൾ അതിർത്തി രാജ്യങ്ങളിലേക്ക് കടന്നു കയറുന്നത് പല വിധത്തിലാണ്. തയ്വാൻ പോലുള്ള ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർത്തുകയോ അധിനിവേശം നടത്താൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ പാക്കിസ്ഥാനെപ്പോലുള്ള രാജ്യങ്ങളെ
ബെയ്ജിങ്∙ പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലുള്ള ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന വിവാദ ഇടനാഴി നടപ്പാക്കാനുള്ള നടപടികളുമായി ചൈനയും പാക്കിസ്ഥാനും മുന്നോട്ട്. പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ എതിർക്കുന്നതിനിടെയാണു പുതിയ നീക്കം.
ഇസ്ലാമാബാദ്∙ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി അഫ്ഗാനിസ്ഥാനിലേക്കു കൂടി നീട്ടുന്നതിന് താലിബാന് അനുമതി നൽകി. ഒട്ടേറെ ഉപരോധങ്ങളാൽ വലയുന്ന അഫ്ഗാനിസ്ഥാന് കോടിക്കണക്കിനു ഡോളറാണ് ഇതുമൂലം ലഭിക്കുക. ശനിയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, പാക്ക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എന്നിവർക്കൊപ്പം
ഇസ്ലാമാബാദ്∙ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചില വ്യവസായങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പാക്കിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിർദേശം. ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങൾ പൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ നീക്കം ചൈനയുമായുള്ള ബന്ധത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ്
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി ചൈന. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകി
‘‘ചില സെലിബ്രിറ്റികൾക്ക് വലിയ തോതിലുള്ള ഫോളോവേഴ്സ് ചൈനയിലുണ്ട്. അവർ വലിയ തോതിൽ ധനസമ്പാദനം നടത്തുന്നു.പലരും നികുതി വെട്ടിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും കോടീശ്വരന്മാരെയും അനധികൃത ധനസമ്പാദനത്തിന് അറസ്റ്റു ചെയ്യുന്നതും ചൈനയിൽ പതിവാണ്. പക്ഷേ ഇത്തരക്കാരെ ഉയർത്തിക്കൊണ്ടുവരരുത് എന്നൊരു ചിന്ത ഷിയുടെ കാലത്ത് ഉയർന്നുവന്നിട്ടുണ്ട്...’’ചൈനീസ് പാർട്ടി കോൺഗ്രസ് വിശകലനം ചെയ്ത് ഡോ.സി.ആർ.പ്രമോദ് സംസാരിക്കുന്നു...
Results 1-10 of 14