Activate your premium subscription today
Saturday, Mar 22, 2025
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയാറില്ലേ നമ്മള്. ഇടത്തരക്കാരായ മധ്യവയസ്കരെല്ലാം പറയും എപ്പോഴും ഞങ്ങളുടെ പഴയ കാലമായിരുന്നു കാലം. ഇപ്പോഴെന്നാ. പണ്ടൊക്കെ എന്തൊരു ഇതായിരുന്നു എന്നൊക്കെ. ഇതുപോലത്തെ പറച്ചിലാണ് ഇപ്പോള്‍ ആദായ നികുതിദായകരിലെ മധ്യവയസ്കർ. ഇന്‍കംടാക്സിലെ ഓള്‍ഡ് റെജിം ഗോള്‍ഡ് റെജിം ആയിരുന്നു
കേന്ദ്ര ബജറ്റിൽ പതിവുവിട്ടു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സാധ്യത പ്രവചിച്ചവരെപോലും ഞെട്ടിച്ച തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനം ആദായ നികുതിയിലെ അടിമുടി പൊളിച്ചെഴുത്താണ്. നികുതിഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തെ ശമ്പളം പറ്റുന്ന കോടിക്കണക്കിന് ഇടത്തരക്കാർക്ക് ഉൾപ്പെടെയാണ് നേട്ടമായത്. ഇടത്തരം വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സന്തോഷത്തിന്റെ അതിമധുരമാണ് ബജറ്റിലൂടെ ധനമന്ത്രി വിളമ്പിയതെന്നു ചുരുക്കം. എന്നാൽ ആദായനികുതിയിൽ ഇത്രയും വലിയ ആനുകൂല്യം നൽകുന്നത് സർക്കാരിന്റെ കീശ ചോർത്തില്ലേ? വരുമാനം കുറയ്ക്കില്ലേ? ഇതാവും കൂടുതൽ പേരും ചിന്തിക്കുന്നത്. അതേസമയം സ്ലാബ് പരിഷ്കരിച്ചതും റിബേറ്റ് പരിധി കൂട്ടിയതും അടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ എങ്ങനെ നേട്ടമാക്കാം എന്നാണ് ആദായനികുതി അടയ്ക്കുന്നവർ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നികുതി ഇനങ്ങളിൽ കേന്ദ്ര ബജറ്റ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നും അതു ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങളും വർമ ആന്റ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും അവലോകനം ചെയ്യുകയാണിവിടെ. ആദ്യം വിവേക് കൃഷ്ണ ഗോവിന്ദിന്റെ വിലയിരുത്തലിലേക്ക്...
മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇളവുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാമായിരിക്കുമെന്ന ആകാംക്ഷയിലാണ് ജനം. ആദായനികുതി നല്‍കേണ്ടാത്ത വരുമാനപരിധി ഉയര്‍ത്തുമോ എന്നതാണ് ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന ചോദ്യം. വിദ്യാഭ്യാസ– ഭവന വായ്പകളെടുത്തിട്ടുള്ള സാധാരണക്കാർ പ്രതീക്ഷിക്കുന്നത് അവർക്ക് ലഭിക്കുന്ന പലിശയിളവിൽ മാറ്റമുണ്ടാകുമോ എന്നതാണ്. ജനത്തിനു മിച്ചം പിടിക്കാൻ പണം ലഭിച്ചാൽ ആ പണം വിപണിയിലേക്കിറങ്ങുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയും കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനൊപ്പം, നികുതി നല്കേണ്ടാത്തവരുടെ വരുമാനപരിധി ഉയര്‍ത്തല്‍, വിവിധ വരുമാന സ്ലാബുകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള നികുതി നിരക്കില്‍ കുറവ് വരുത്തല്‍, അടിസ്ഥാന നികുതിയിളവ് (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്) വര്‍ധിപ്പിക്കല്‍, വിവിധ നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി (80 സി) കൂട്ടല്‍, ഭവനവായ്പാ പലിശയ്ക്കുള്ള ഇളവ് കൂട്ടല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ഇളവ് (80 ഡി) കൂട്ടല്‍, വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള ഇളവ് (80 ഇ) കൂട്ടല്‍, സേവിങ്സ് ബാങ്ക് പലിശയ്ക്കുള്ള ഇളവ് (80 ടിടിഎ) കൂട്ടല്‍ തുടങ്ങി ബജറ്റില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇവയെല്ലാം സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ∙ ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി കുടിശിക തീർപ്പാക്കാൻ 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം. മൂല്യവർധിത, പൊതുവിൽപന , നികുതി സർചാർജ് , കാർഷികാദായ , ആഡംബര , കേന്ദ്ര വിൽപന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികയാണ് തീർപ്പാക്കാനാകുക. 31
ഇന്നലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട. പിഴയോടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ഇന്ന് രാത്രി 12 മണിക്ക് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫൈന്‍ നല്കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കും. ബിലേറ്റഡ്
നികുതി മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ചർച്ച വിഷയം. ആദായ നികുതി കുറച്ചില്ല, ഓഹരി മൂലധന നികുതി കൂട്ടി, റിയൽ എസ്റ്റേറ്റ് നികുതി കൂട്ടി തുടങ്ങി ബജറ്റിന് ശേഷം പരാതികളുടെ പ്രവാഹമാണ്. എന്നാൽ 140 കോടി ഇന്ത്യക്കാരിൽ എത്രപേരാണ് നികുതി കൊടുക്കുന്നത് എന്ന് അറിയാമോ? വിദേശ രാജ്യങ്ങളെ
ശമ്പളവരുമാനക്കാർക്ക് പുതിയ ടാക്സ് റെജീമിൽ ഇപ്പോൾ ലഭിക്കുന്ന 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയായി വർധിക്കും. ഫാമിലി പെൻഷൻക്കാർക്കാകട്ടെ ഈ ഇനത്തിൽ നിലവിൽ ലഭ്യമായ 15,000 രൂപയുടെ ഇളവ് 25,000 രൂപയാകും.
നിർമല സീതാരാമൻ 23ാം തീയതി തുടർച്ചയായി തൻറെ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇപ്പോൾ വീട്ടിൽ കൊണ്ടു പോകുന്ന തങ്ങളുടെ ശമ്പളം എത്ര വർധിക്കും എന്ന ആകാംഷയിലാണ് ശമ്പള വരുമാനക്കാർ. നികുതി ബാധകമല്ലാത്ത വരുമാനത്തിന്റെ പരിധി അഞ്ചു ലക്ഷമായി ഉയർത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. സ്ലാബുകളോ അതിലെ നിരക്കുകയോ
കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റ നിര്‍മല സീതാരാമന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അടുത്തമാസം അവതരിപ്പിക്കും. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഇക്കുറി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ആദ്യദിനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം.
Results 1-10 of 210
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.