Activate your premium subscription today
Friday, Mar 21, 2025
തിരുവനന്തപുരം ∙ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കു മാറ്റം ഇന്നുമുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി
നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്ക് ‘സി’യിൽ നിന്ന് ‘ബി ’ ഗ്രേഡിലേക്ക് ഉയർന്നു. 2024–25 അവസാനിക്കുമ്പോഴേക്കും ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി 7 ശതമാനത്തിൽ താഴെയും എത്തിക്കാൻ തീവ്രശ്രമം നടക്കുന്നതായി മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജപുരം (കാസർകോട്) ∙ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ വസ്തുവകകൾ കേരള ബാങ്ക് ഏറ്റെടുത്തു. പിന്നാലെ ഇതേ സ്ഥാപനത്തിന്റെ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എംവി.കൃഷ്ണനെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ സ്ഥാപനത്തിലെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ അയോഗ്യനാക്കി സഹകരണ വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത് ബാബു ചെയർമാനായ സമിതി രൂപീകരിച്ചു. അഡിഷനൽ റജിസ്ട്രാർ (കൺസ്യൂമർ), സഹകരണ വകുപ്പ് അഡിഷനൽ സെക്രട്ടറി, ധനകാര്യ അഡിഷനൽ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, റിട്ട.അഡിഷനൽ റജിസ്ട്രാർ എം.ബിനോയ് കുമാർ എന്നിവരാണു സമിതി അംഗങ്ങൾ.
തൃശൂർ ∙ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ മനംനൊന്തു മരിച്ചയാളുടെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും പെരുവഴിയിലാക്കി സഹകരണ സംഘത്തിനു സർക്കാരിന്റെ ‘സഹായം’. നിക്ഷേപകനു ലഭിക്കേണ്ട 65 ലക്ഷം രൂപയോളം മടക്കി നൽകാൻ സഹകരണ സംഘത്തിന്റെ കെട്ടിടവും സ്ഥലവും ജപ്തി ചെയ്യാൻ കോടതി വിധിച്ചതു മറച്ചുവച്ചു ഭരണസമിതി കെട്ടിടവും സ്ഥലവും റോഡ് വികസനത്തിനു വിട്ടുനൽകി സർക്കാരിൽനിന്നു വാങ്ങിയത് 67 ലക്ഷം രൂപ! ഇതിൽ ഒരു രൂപ പോലും നിക്ഷേപകനു കൊടുത്തതുമില്ല.
തിരുവനന്തപുരം∙ കുറഞ്ഞ പലിശനിരക്കിൽ 2 കോടി രൂപവരെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകാൻ കേരള ബാങ്കിന്റെ തീരുമാനം. കർഷകർ, കാർഷിക സംരംഭകർ എന്നിവർക്കും കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുകയാണു ലക്ഷ്യം. മൂന്നു ശതമാനം പലിശ ഇളവോടെ 6% പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകുന്നത്.
കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള ഗ്രാമീണ ബാങ്ക് വക്കീൽ നോട്ടിസ് അയച്ചു. കേരള ഗ്രാമീൺ ബാങ്ക് 10 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന ‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്നതിന്റെ അതേ അർഥമുള്ള ‘മലയാളിയുടെ സ്വന്തം ബാങ്ക്’ എന്നാണ് കേരള ബാങ്ക് അവരുടെ പേരിനൊപ്പം ചേർത്തിരിക്കുന്നതെന്നും ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നോട്ടിസിൽ പറയുന്നു.
തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളുന്നതിനു ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം∙ കേരള ബാങ്കിന്റെ സംസ്ഥാന ഓഫിസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവതി മരിക്കാനിടയായ
അപകടം അല്ലെങ്കില്‍ എന്തെങ്കിലും അസുഖം മൂലം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നാല്‍ ഇന്നത്തെ കാലത്ത് സാമ്പത്തിക നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാല്‍, വല്ല പോളിസിയും എടുക്കാം എന്ന് വെച്ചാല്‍ പ്രീമിയം തുക കൈയ്യില്‍ ഒതുങ്ങുകയുമില്ല. ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ ആരോഗ്യ പോളിസിയാണ് കേരള ഗ്രാമീണ്‍
Results 1-10 of 137
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.