‘ആ വാക്യം ഞങ്ങളുടേത്...’ കേരള ബാങ്കിന് നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്
Mail This Article
×
തൃശൂർ ∙ കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള ഗ്രാമീണ ബാങ്ക് വക്കീൽ നോട്ടിസ് അയച്ചു. കേരള ഗ്രാമീൺ ബാങ്ക് 10 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്ന ‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്നതിന്റെ അതേ അർഥമുള്ള ‘മലയാളിയുടെ സ്വന്തം ബാങ്ക്’ എന്നാണ് കേരള ബാങ്ക് അവരുടെ പേരിനൊപ്പം ചേർത്തിരിക്കുന്നതെന്നും ഇതു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും നോട്ടിസിൽ പറയുന്നു. കേരള ബാങ്ക് സിഇഒയ്ക്കും പ്രസിഡന്റിനുമാണ് നോട്ടിസ്. ട്രേഡ് മാർക്ക് നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസിൽ പറയുന്നു.
English Summary:
Trade mark issue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.