Activate your premium subscription today
നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പണം വേണമെന്നത് മിക്കവരുടേയും ആഗ്രഹമാണ്. സമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്താൻ പണം നിക്ഷേപിക്കണം. എവിടെ നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമ്പത്ത് വളരുന്നത്. ബിസിനസ് ചെയ്യുന്നവരോടല്ല ഈ പറയുന്നത്. പഴസനൽ ഫിനാൻസിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണിത്.
ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) ട്രേഡ് ചെയ്യുന്ന 90 ശതമാനത്തിലധികം പേർക്കും നഷ്ടമെന്നാണ് സെബിയുടെ (Securities and Exchange Board of India) ഏറ്റവും പുതിയ കണക്കും വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു വർഷം ശരാശരി ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 90 ശതമാനത്തിനു മുകളിൽ വരുന്ന സാധാരണക്കാരായ റീട്ടെയ്ൽ ഇൻവെസ്റ്റേഴ്സിനു വരുന്ന ലക്ഷങ്ങളുടെ നഷ്ടം ആരുടെ കീശയിലേക്കാണ് എത്തുന്നതെന്നും സെബി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിൽ നഷ്ടം വരുമ്പോഴും വൻകിട വിദേശ നിക്ഷേപകരുടെ നേട്ടം ഉയരുകയാണ്. അതായത് ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും ട്രേഡ് ചെയ്യുന്ന വ്യക്തികളുടെ പണമെല്ലാം കൊണ്ടുപോകുന്നത് വൻകിട നിക്ഷേപകരാണെന്ന്. നഷ്ടക്കണക്കുകൾ മാത്രം നൽകുന്ന ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ എന്നിട്ടും പരീക്ഷണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കിട്ടിയാൽ കിട്ടി... പോയാൽ പോയി എന്ന ലോട്ടറി എടുക്കുമ്പോഴുള്ള മാനസികാവസ്ഥയുമായി സങ്കീർണമായ വ്യാപാരരീതികളെ സമീപിക്കുന്നവരാണ് ഇത്തരം നിക്ഷേപകർ. ചെറുപ്പക്കാരാണ് ഇത്തരം ഭാഗ്യപരീക്ഷണക്കാരിൽ കൂടുതൽ. മലയാളികളും കുറവല്ല. സെബിയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1.35 ലക്ഷം മലയാളികൾ ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് നടത്തുന്നവരാണ്. സെബി തന്നെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും ആളുകൾ വീണ്ടും ഈ ഭാവി വ്യാപാര കരാറുകളിൽ നിക്ഷേപിക്കുന്നതെന്തുകൊണ്ടാണ്? 90 ശതമാനത്തിലേറെ പേർക്കും കൈ പൊള്ളിയിട്ടും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇവർ തയാറാകുന്നതെന്തുകൊണ്ട്? മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് കൂടുതൽ പണം നഷ്ടമാകുന്നതെന്തുകൊണ്ടാണ്?
കാശുണ്ടായാലും കാര്യമൊന്നുമില്ലെന്നേ...സന്തോഷമാണ് വലുത്...സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സ്ഥിരം വാചകമാണ് ഇത്. ഇത് ശരിയാണോ? പണമുണ്ടായാൽ സന്തോഷം ഉണ്ടാകില്ലേ? പാവപ്പെട്ടവരാണോ, പണക്കാരാണോ കൂടുതൽ സന്തോഷവാന്മാർ? പണം കൂടിയാൽ സന്തോഷം കൂടുമോ? എന്നാൽ ചിലരുടെ സന്തോഷത്തിന്റെ
‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ
ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതി സാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ
പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. സർക്കാർ ജോലിയുടെ യാതൊരു ആനുകൂല്യവും കിട്ടാത്തവർ. പക്ഷേ, അവരൊന്നും ജോലി ഉപേക്ഷിച്ചിട്ടില്ല. എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. പക്ഷേ, ശമ്പളം കിട്ടാത്ത ഈ നാളുകളിലും പിടിച്ചുനിൽക്കണമല്ലോ. അതിനുവേണ്ടി അവർ പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ചിലപ്പോൾ ചിലർ വയറിങ്ങിനു പോകും. ചിലപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായി രാത്രികളിൽ ഉറക്കമൊഴിക്കും. ചിലപ്പോൾ, ഡ്രൈവറാകും. കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും. അറിയാവുന്ന പണിയെല്ലാം ചെയ്യും. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്. നൂറോ ഇരുന്നൂറോ അല്ല, സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. 2018 മുതൽ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്ത, താൽക്കാലിക നിയമനാംഗീകാരം ലഭിച്ച പലർക്കും
ശുഭ വിവാഹത്തിന് പൊരുത്തം നോക്കുന്നത് സാധാരണം. എന്നാൽ `പണപ്പൊരുത്തം’ കൂടി ചേർന്നു വന്നാലേ ഇനിയുള്ള കാലം വിവാഹ ബന്ധങ്ങളിൽ വർധിച്ചു വരുന്ന അസ്വാരസ്യങ്ങൾ ഒഴിവാക്കാനാകൂ. വിദ്യാഭ്യാസ യോഗ്യതയും ഉന്നത ഉദ്യോഗങ്ങളും ഉള്ളവരാണെങ്കിൽ കൂടി വിവാഹം സംബന്ധിച്ചുള്ള ആലോചനകളിൽ പണപ്പൊരുത്തം ഒഴിവാക്കുന്നത് പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും താഴ്ത്തിക്കാണിക്കുന്നതിനും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതിനും കാരണമാകുന്നു.
അണ്‍ലിമിറ്റഡ് മിസ്ഡ് കോള്‍. ആഴ്ചയിലൊരിക്കലുള്ള ഒത്തുചേരല്‍ ദിവസം പതിവില്ലാതെ സുഹൃത്ത് അക്ഷമയോടെ വിളിച്ചുകൊണ്ടിരിക്കുന്നു. സാധാരണ പലതവണ ഞാന്‍ വിളിച്ചാലാണ് അവൻ ഓഫിസില്‍ നിന്ന് ഇറങ്ങുക. ഇന്ന് ഓഫിസ് ഗേറ്റില്‍ എന്നെ കാത്ത് അക്ഷമയോടെ ഉലാത്തുകയാണ്. കാറില്‍ കയറിയതും നേരേ ഹോട്ടല്‍ പൂങ്കാവനത്തിലേക്കു വിടാന്‍
ബിസിനസിൽ നിന്നു പെട്ടെന്ന് അമിതമായി പണം വന്നു കുമിഞ്ഞാൽ എന്തൊക്കെ സംഭവിക്കാം? അന്തംവിട്ട മാതിരി ചെലവു ചെയ്യും, ആഡംബരങ്ങൾ വാങ്ങിക്കൂട്ടും, അതോടൊപ്പം പണം കൈകാര്യം ചെയ്തു പരിചയമില്ലാത്തവരെ ചതിക്കാനും കൊന്നിട്ടായാലും മുതലുകൾ സ്വന്തമാക്കാനും സുഹൃത്തുക്കളായി ഭാവിച്ചു പലരും വന്നുകൂടും.
വീട്ടുചെലവുകൾ കൃത്യമായി നോക്കിയില്ലെങ്കിൽ ആകെ പണിയാവും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. വീട്ടിലൊരു അത്യാവശ്യം വന്നാൽ കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും? മുൻകൂട്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാശ് സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ. ഭക്ഷണം
Results 1-10 of 34