ഓഹരി വിപണിയിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) ട്രേഡ് ചെയ്യുന്ന 90 ശതമാനത്തിലധികം പേർക്കും നഷ്ടമെന്നാണ് സെബിയുടെ (Securities and Exchange Board of India) ഏറ്റവും പുതിയ കണക്കും വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു വർഷം ശരാശരി ഒരു ലക്ഷം രൂപയിലധികം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. 90 ശതമാനത്തിനു മുകളിൽ വരുന്ന സാധാരണക്കാരായ റീട്ടെയ്ൽ ഇൻവെസ്റ്റേഴ്സിനു വരുന്ന ലക്ഷങ്ങളുടെ നഷ്ടം ആരുടെ കീശയിലേക്കാണ് എത്തുന്നതെന്നും സെബി പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിൽ നഷ്ടം വരുമ്പോഴും വൻകിട വിദേശ നിക്ഷേപകരുടെ നേട്ടം ഉയരുകയാണ്. അതായത് ഓപ്ഷൻസിലും ഫ്യൂച്ചേഴ്സിലും ട്രേഡ് ചെയ്യുന്ന വ്യക്തികളുടെ പണമെല്ലാം കൊണ്ടുപോകുന്നത് വൻകിട നിക്ഷേപകരാണെന്ന്. നഷ്ടക്കണക്കുകൾ മാത്രം നൽകുന്ന ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ എന്നിട്ടും പരീക്ഷണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കിട്ടിയാൽ കിട്ടി... പോയാൽ പോയി എന്ന ലോട്ടറി എടുക്കുമ്പോഴുള്ള മാനസികാവസ്ഥയുമായി സങ്കീർണമായ വ്യാപാരരീതികളെ സമീപിക്കുന്നവരാണ് ഇത്തരം നിക്ഷേപകർ. ചെറുപ്പക്കാരാണ് ഇത്തരം ഭാഗ്യപരീക്ഷണക്കാരിൽ കൂടുതൽ. മലയാളികളും കുറവല്ല. സെബിയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1.35 ലക്ഷം മലയാളികൾ ഓപ്ഷൻസ് ആൻഡ് ഫ്യൂച്ചേഴ്സിൽ ട്രേഡ് നടത്തുന്നവരാണ്. സെബി തന്നെ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും ആളുകൾ വീണ്ടും ഈ ഭാവി വ്യാപാര കരാറുകളിൽ നിക്ഷേപിക്കുന്നതെന്തുകൊണ്ടാണ്? 90 ശതമാനത്തിലേറെ പേർക്കും കൈ പൊള്ളിയിട്ടും വീണ്ടും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇവർ തയാറാകുന്നതെന്തുകൊണ്ട്? മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് കൂടുതൽ പണം നഷ്ടമാകുന്നതെന്തുകൊണ്ടാണ്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com