Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓണം സീസണിൽ മദ്യവിൽപനയിൽ റെക്കോർഡ്. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്റ്റംബർ ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.
കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്.
കുത്താമ്പുള്ളി ∙ കൈത്തറി ഗ്രാമത്തിലെ വസ്ത്രശാലകളിൽ ഓണത്തിരക്കേറി. സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുള്ളവർ ഓണക്കാലത്ത് അണിയാനുള്ള കസവിനങ്ങൾ തേടി ദേവാംഗരുടെ കലവറകളിൽ എത്തുന്നുണ്ട്. വിലയിൽ കുറവുള്ള പവർലൂം ഇനങ്ങളിലെ എല്ലാത്തരം വസ്ത്രങ്ങളും വിലയും മേന്മയും കൂടിയ കൈത്തറി ഇനങ്ങളും ദേവാംഗർ ഓണക്കാലത്തിനു പകിട്ടേകാനായി കരുതി വച്ചിട്ടുണ്ട്. കേരളത്തിലെ വലുതും ചെറുതുമായ കടകളിൽ തുണിത്തരങ്ങളുടെ മൊത്ത വ്യാപാരം മാത്രം നടത്തിയിരുന്ന ദേവാംഗർ നാട്ടിലെ കടകൾ വിപുലമാക്കിയതോടെ ഉത്സവകാലങ്ങളിലും വിവാഹവേളകളിലും ഇവിടെ എത്തുന്നവർ ഏറെയാണ്.
തൊടുപുഴ∙ ഓണത്തിന്റെ മധുരിക്കും ഓർമകൾക്ക് മധുരം മസ്റ്റാണ്. സ്പെഷൽ പായസങ്ങളാണ് അവിടെ താരം. അടപ്രഥമനും പാലടയും പരിപ്പ്, ഗോതമ്പ് പായസവുമൊക്കെയാണു ഓണസദ്യയിലെ സ്ഥിരം താരങ്ങൾ. സദ്യയിൽ കറികൾ അൽപം കുറച്ചാലും പായസം മലയാളിക്ക് നിർബന്ധമാണ്. ഓണത്തിനു മാത്രമല്ല, വിവാഹത്തിനും മറ്റു വിശേഷങ്ങൾക്കും സദ്യയുടെ
ഇഷ്ടപ്പെട്ട ടി.വിയോ വാഷിങ് മെഷിനോ മറ്റേതെങ്കിലും ഗൃഹോകരണങ്ങളോ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണോ. കയ്യിലാകട്ടെ പണമൊന്നും ഇല്ല എന്ന കാരണത്താല്‍ നിങ്ങള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണോ. എങ്കില്‍ ചിലവ് അല്‍പ്പം ഏറുമെന്നേയുള്ളൂ നിങ്ങള്‍ക്കും സ്വന്തമാക്കാം ആഗ്രഹിച്ചതെല്ലാം ഈ ഓണക്കാലത്ത്. പക്ഷേ
കാർ വിപണിയിൽ ഓണത്തിരക്ക്. ചിങ്ങമാസം ഇത്തവണ ഓഗസ്റ്റിലും സെപ്റ്റംബറിലുമായിട്ടായതിനാൽ 2 മാസമാണു വിൽപനയ്ക്കു ലഭിക്കുന്നത്. ബുക്കിങ്ങും ഡെലിവറിയും തകൃതിയായി. രാജ്യമാകെ വരാൻ പോകുന്ന ഉത്സവ സീസണുകളുടെ തുടക്കം ഓണമായതിനാൽ എല്ലാ കാർ കമ്പനികളും കേരളത്തിലേക്കു കൂടുതൽ മോഡലുകൾ എത്തിക്കുകയാണ്.
ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പുറത്തിറക്കുന്ന ശർക്കരവരട്ടിയുടെയും നേന്ത്രക്കായ ഉപ്പേരിയുെടെയും ഉൽപാദനം തൃശൂരിലെ യൂണിറ്റിൽ ആരംഭിച്ചു. കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളിൽ ഉൽപാദനം ആരംഭിക്കും. 300 യൂണിറ്റുകളിൽ നിന്നാണ് ഫ്രെഷ് ബൈറ്റ്സ് എന്ന ബ്രാൻഡ് നാമത്തിൽ കുടുംബശ്രീ ഉപ്പേരി പുറത്തിറങ്ങുക.
ബത്തേരി ∙ വയനാട് അതിർത്തിയിലെ ബന്ദിപ്പൂർ കാടുകൾക്കപ്പുറം ഗുണ്ടൽപേട്ടിൽ പൂ വസന്തം. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും ചെണ്ടുമല്ലിയും ജമന്തിയും സൂര്യകാന്തിയും പൂവിട്ടു തുടങ്ങി. കാഴ്ചക്കാർക്ക് കണ്ണിനിമ്പമെങ്കിലും ഇത്തവണ പൂ കാണാനെത്തുന്നവർ നന്നേ കുറവെന്ന് കർഷകർ. ചൂരൽമല, മുണ്ടക്കൈ
കോവിഡിനു ശേഷമുള്ള ഏറ്റവും മികച്ച ഉൽസവകാല വിൽപനയാണു നിർമാതാക്കളും വിപണനരംഗത്തുള്ളവരും ഇത്തവണ പ്രതീക്ഷിക്കുന്നത്. ബ്രാൻഡുകളുടെ എണ്ണത്തിലെ വർധന ഗണ്യമാണ്. നാൽപതിലേറെ ബ്രാൻഡുകളാണു വിപണി വിഹിതത്തിനായി മത്സരിക്കുന്നത്.
Results 1-10 of 60