Activate your premium subscription today
സ്റ്റാറ്റിസ്റ്റിക്സ് ഫിൻലാൻഡിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ മാസങ്ങളിൽ ഫിൻലൻഡിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനം ഉയർന്നതായി സൂചിപ്പിക്കുന്നു .
ഇന്ത്യയില്‍ ഈ വര്‍ഷം എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് (10 ശതമാനം) ജോലി ലഭിക്കാന്‍ പോകുന്നതെന്ന് ജോബ് പോര്‍ട്ടലായ ടീംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. വ്യവസായലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് ഇതിന് കാരണമായി
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്.
കൊച്ചി: രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മുത്തൂറ്റ് മൈക്രോഫിന്‍ 13 സംസ്ഥാനങ്ങളിലെ 29 ഇടങ്ങളിലായി തൊഴില്‍ മേളകള്‍ നടത്തുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും രാജ്യവ്യാപകമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ
പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം.
ഏപ്രിൽ–ജൂൺ കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ്. ജനുവരി–മാർച്ചിൽ 10.7% ആയിരുന്നത് 10 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കശ്മീരിലാണ് (11.5%). രണ്ടാമത് കേരളവും രാജസ്ഥാനും (10%). ഏറ്റവും കുറവ് ഡൽഹിയിലാണ് (2.5%).
ബര്‍ലിന്‍ ∙ ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച ദുർബലമാകുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ജൂലൈയില്‍ ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 2 ദശലക്ഷത്തിലധികമായി. തൊഴിലില്ലായ്മ വർധന സാമൂഹ്യക്ഷേമ സംവിധാനത്തെ
‘അബ് കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും കഷ്ടിച്ച് ഭരണം നിലനിർത്താനുള്ള സീറ്റുകളാണ് ജനം നൽകിയത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്, പാർട്ടിയെ യുവാക്കൾ കൈവിട്ടു എന്നതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായിരുന്നു യുവാക്കളുടെ അമർഷത്തിനു കാരണമായത്. ഇക്കാര്യം പ്രതിപക്ഷവും തിരഞ്ഞെടുപ്പു നാളുകളിൽ ഉയർത്തിക്കാട്ടി. ശരാശരി 7 ശതമാനം ജിഡിപി വളർച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന് അഭിമാനിക്കുമ്പോഴും ‘ഗ്രൗണ്ട് സീറോ’യിൽ കഥ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷ ശ്രമം. അത് ഏറക്കുറെ ജനം മുഖവിലയ്ക്കെടുത്തെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലവും. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരുന്നു. എന്നാൽ, 9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക്.
ന്യൂഡൽഹി ∙ രാജ്യത്ത് ആവശ്യമായത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന യുഎസ് ബാങ്കായ സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. പീരിയോഡിക് ലേബർ ഫോഴ്സ് സർവെയിലെയും (പിഎൽഎഫ്എസ്), റിസർവ് ബാങ്ക് തയാറാക്കുന്ന പഠനങ്ങളിലെയും കണക്കുകൾ പരിശോധിക്കുന്നതിൽ സിറ്റിഗ്രൂപ്പിന്റെ ഗവേഷകർ പരാജയപ്പെട്ടുവെന്നും 2017–18 മുതൽ 2021–22 വരെയുള്ള കാലത്ത് രാജ്യത്ത് 8 കോടിയിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇരു പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.
ന്യൂഡൽഹി ∙ രാജ്യത്തെ സമ്പദ്വ്യവസ്ഥ 7% വളർച്ച തുടർന്നാലും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെടുമെന്നു യുഎസ് ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ റിപ്പോർട്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ക്രിയാത്മക ഇടപെടലുകൾ വേണ്ടിവരുമെന്നു സിറ്റി ഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധരായ സിമ്രാൻ ചക്രവർത്തി, ബാക്വർ സൈദി എന്നിവർ ചേർന്നെഴുതിയ റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 75