ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും  പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്‌സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. കുവൈത്തിൽ  ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത് എയർവേയ്‌സ്. 

പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ദേശീയ തൊഴിൽ, സാമ്പത്തിക കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി വിദേശ തൊഴിലാളികളെയും വിരമിക്കൽ പെൻഷനു അർഹതയുള്ളവരെയും പിരിച്ചുവിടാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തേ കുവൈത്ത് എയര്‍വേയ്സ് പ്രവര്‍ത്തന സുരക്ഷ ഉറപ്പാക്കാന്‍ സാങ്കേതിക വൈദഗ്ധ്യമുള്ള റിട്ടയേർഡ് ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരെയാണ് പിരിച്ചുവിടൽ ബാധിക്കുക. 

കുവൈത്തിലെ പൗരന്മാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതുവഴി രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമാണ് പുതിയ നീക്കം. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കുവൈത്ത് എയർവേസ്, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു. 

English Summary:

Kuwait Airways terminates expats, retirees in new cost-cutting drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com