Activate your premium subscription today
Friday, Mar 28, 2025
പീരുമേട് (ഇടുക്കി)∙ 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്.
കൊച്ചി ∙ പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നു പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, കുട്ടികളെ മദ്യം നിർബന്ധിച്ചു കുടിപ്പിച്ചു എന്നിവയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ.
തിരുവനന്തപുരം ∙ നഗരത്തിലെ സ്വകാര്യ സ്കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെ(49) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് സ്കൂളില്‍ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു പരാതി.
ചേർത്തല∙ നാലുവയസ്സുകാരിയെ 3 വർഷം നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 110 വർഷം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളെത്തൈ ആച്ചമത്ത്വെളി വീട്ടിൽ രമണനെ(62)യാണു ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി ഇത്രയും ശിക്ഷ വിധിച്ചത്. പിഴ
താനൂരിൽ നിന്നും മുംബൈയിലേക്ക് നാടുവിട്ട പെൺക്കുട്ടികൾക്ക് കൂടുതൽ കൗൺസിലിങ് വേണ്ടിവരുമെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ കൗൺസിലിങ് നൽകിയതിനു ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികൾ നിലവിൽ റിഹാബിലിറ്റേഷൻ സെന്ററിലാണ്. മലപ്പുറത്തെ സ്നേഹിതയിലേക്കാണ് മാറ്റിയത്.
തിരുവല്ല (പത്തനംതിട്ട)∙ പത്തു വയസ്സുകാരനായ മകനെ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിൽപന നടത്തിയ പിതാവ് പിടിയിൽ. തിരുവല്ല ദീപ ജംക്ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പൊലീസിന്റെ പിടിയിലായത്. ആറുമാസമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് 3.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വിതുര (തിരുവനന്തപുരം) ∙ കൂട്ടുകാരിയെക്കുറിച്ചു മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് വാഴത്തോട്ടത്തിൽ വിളിച്ചുവരുത്തി പതിനാറുകാരനെ സമപ്രായക്കാർ വിചാരണ നടത്തി മർദിച്ചു. പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തി. തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. മർദനമേറ്റ കുട്ടിയുടെ
താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ വിദ്യാർഥി ഷഹബാസിന്റെ സംസ്കാരച്ചടങ്ങ് ടിവിയിൽ കണ്ടു. ആ പാവപ്പെട്ട വിദ്യാർഥിയുടെ ശവമഞ്ചം പേറിയുള്ള യാത്ര എത്ര സങ്കടകരമാണ്. മനുഷ്യനെ പട്ടാപ്പകൽ നടുറോഡിൽ തല്ലിക്കൊല്ലുന്നതു നിസ്സാരകാര്യമായി കരുതുന്ന കാലമായിരിക്കുന്നു. പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചിട്ടു പണത്തിനു ചോദിച്ചാൽ തല്ലായി. ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിട്ടു പണത്തിനു ചോദിച്ചാൽ തല്ലിക്കൊല്ലലായി. സ്കൂളിൽ അധ്യാപകൻ കുട്ടികളോട് എന്തെങ്കിലും ചോദിച്ചാൽ തിരിച്ചടിയായി. കുട്ടി മാത്രമല്ല രക്ഷിതാവും അധ്യാപകനെ ചോദ്യംചെയ്യുന്നു.
18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായും അവർ ചെയ്യുന്ന കുറ്റകൃത്യം ബാലനീതി നിയമത്തിന്റെ പരിധിയിലുമാണു നിയമപരമായി നാം കാണുന്നത്. എന്നാൽ, ഹീനമായ കുറ്റകൃത്യത്തിൽ പ്രതികൾക്കു പ്രായത്തിന്റെ പരിരക്ഷ നൽകേണ്ടതുണ്ടോ എന്നതു ഡൽഹിയിലെ നിർഭയ കേസിൽ ചർച്ചയായതാണ്. പ്രായം പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നത് ചില കേസുകളിലെങ്കിലും അനീതിയാകില്ലേ എന്ന് നിയമ–നീതിന്യായ സംവിധാനവും സമൂഹവും ആലോചിക്കണം.
പത്തനംതിട്ട കലഞ്ഞൂരിൽ, രാത്രി മദ്യപിച്ചു വീട്ടിലെത്തിയ പിതാവ് പതിമൂന്നു വയസ്സുള്ള മകനെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടുണ്ടായ ഞെട്ടലിൽനിന്നു കേരളം മോചനം നേടിയിട്ടില്ല. കുട്ടിയെ ബെൽറ്റും മറ്റും ഉപയോഗിച്ച്, മാസങ്ങളായി നിരന്തരം അതിക്രൂരമായി മർദിച്ചിരുന്ന പിതാവ് കഴിഞ്ഞദിവസം പിടിയിലായെങ്കിലും ആ വിലാപം മായാതെനിൽക്കുന്നു. ആ നിലവിളി എത്രയോ കുഞ്ഞുങ്ങളുടേതുകൂടിയാണ്.
Results 1-10 of 313
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.