ADVERTISEMENT

തിരുവല്ല (പത്തനംതിട്ട)∙ പത്തു വയസ്സുകാരനായ മകനെ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ  വിൽപന നടത്തിയ പിതാവ്  പിടിയിൽ. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പൊലീസിന്റെ പിടിയിലായത്. ആറുമാസമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് 3.78 ഗ്രാം എംഡിഎംഎ  പിടിച്ചെടുത്തു.

10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് ഷെമീർ ലഹരിമരുന്നു കടത്തിയിരുന്നത്.  പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ മകന്റെ ദേഹത്ത് സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ–കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

ഇടപാടുകാരായ  വിദ്യാർഥികളെ അടക്കം  ലഹരിമരുന്ന് വിൽപനയുടെ ഇടനിലക്കാരായി ഷെമീർ ഉപയോഗിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Tiruvalla Drug Bust: A 39-year-old man was arrested for using his 10-year-old son to traffic MDMA to students. The police investigation revealed a wider drug ring operating in Tiruvalla and surrounding areas.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com