ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

Mail This Article
പീരുമേട് (ഇടുക്കി)∙ 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയതെന്നു പൊലീസ് പറഞ്ഞു. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ കാര്യം തിരക്കി. അപ്പോഴാണു മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി നൽകുകയായിരുന്നു.