ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വിതുര (തിരുവനന്തപുരം) ∙ കൂട്ടുകാരിയെക്കുറിച്ചു മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് വാഴത്തോട്ടത്തിൽ വിളിച്ചുവരുത്തി പതിനാറുകാരനെ സമപ്രായക്കാർ വിചാരണ നടത്തി മർദിച്ചു. പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തി. തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. മർദനമേറ്റ കുട്ടിയുടെ രക്ഷാകർത്താക്കൾ പരാതി നൽകിയതിനെ തുടർന്ന് 3 പേരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ കെയർ ഹോമിലേക്ക് മാറ്റും. 

കഴിഞ്ഞ മാസം 16നു നടന്ന സംഭവത്തിന്റെ വിഡിയോ പതിനാറുകാരന്റെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവരാണ് മർദനമേറ്റ പതിനാറുകാരനും മർദിച്ചവരിൽ രണ്ടു പേരും. മൂന്നാമത്തെയാൾ പ്ലസ് വൺ വിദ്യാർഥിയാണ്. പതിനാറുകാരനോട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ മൂന്നു പേരിൽ ഒരാൾ മുഖത്ത് അടിക്കുന്നത് ദൃശ്യത്തിലുണ്ട്. 

നിലത്തു വീണതിനെത്തുടർന്നു, പിന്നാലെ വന്നയാൾ പുറത്ത് കയറിയിരുന്ന് മുഖത്ത് മർദിച്ചു. ഇതിനിടെ നിലവിളിച്ച കുട്ടിയെ ആക്രമിക്കാനും ആക്രോശിക്കുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

English Summary:

Teenage bullying in Thiruvananthapuram: A 16-year-old boy was severely beaten by his peers for allegedly criticizing his girlfriend.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com