Activate your premium subscription today
റായ്പുർ∙ 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
ഹൈദരാബാദ് ∙ എഒബി അഥവാ ആന്ധ്ര ഒഡീഷ ബോർഡർ– മാവോയിസ്റ്റുകളുടെ രഹസ്യ കേന്ദ്രങ്ങളെ സുരക്ഷാ സേന വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. എഒബിയിലെ ഏറ്റവും അപകടകാരിയായ മാവോയിസ്റ്റ് നേതാവായിരുന്നു ഞായറാഴ്ച പുലർച്ചെ തെലങ്കാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാപ്പണ്ണ. പൊലീസ് രേഖകൾ പ്രകാരം 61 വയസ്സാണ് പ്രായം. പക്ഷേ മേഖലയിലെ ഏറ്റവും അപകടകാരി. ഒരു സമയത്ത് അവിഭക്ത ആന്ധ്രയയെ വിറപ്പിച്ച സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ ഏരിയാ കമാൻഡർ. അതായിരുന്നു നന്ദു അഥവാ പാപ്പണ്ണ എന്നറിയപ്പെട്ടിരുന്ന പല്ലൊജുല പരമേശ്വര റാവു.
ഹൈദരാബാദ്∙ തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് യെല്ലാണ്ടു – നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചൽപാക വനത്തിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാല പൊലീസ് മേഖലയിൽ തിരച്ചിലിനായി എത്തിയത്.
റായ്പൂർ∙ ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇക്കാര്യം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു.
കൽപറ്റ ∙ കർണാടകയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമായതോടെ സംഘാംഗങ്ങൾക്കൊപ്പം വയനാട്ടിലേക്കു തിരിച്ചുവരാൻ പദ്ധതിയിടുന്നതിനിടെയാണ് മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെടുന്നത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ വനാതിർത്തിയായ ട്രൈജംക്ഷൻ കേന്ദ്രീകരിച്ചുള്ള ഒളിപ്പോരിനാണു വിക്രം ഗൗഡയെ
ബെംഗളൂരു∙ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ്
കാഞ്ഞങ്ങാട്∙ നഗരസഭാ ചെയർമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മാവോയിസ്റ്റ് നേതാവ് സോമനെ കാസർകോട് അഡീഷനൽ (2) കോടതിയിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായാണ് എത്തിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. 2007ലാണ് കേസിന് ആസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിൽ സ്വകാര്യ
കോട്ടയം ∙ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു മരണത്തോടു മല്ലടിച്ച സൈനികനെ ഹെലികോപ്റ്ററിലെത്തി 11 അടി ഉയരത്തിൽനിന്നു ചാടിയിറങ്ങി രക്ഷപ്പെടുത്തിയ വനിതാ പൈലറ്റിനെ പ്രശംസ കൊണ്ടു മൂടുകയാണ് മഹാരാഷ്ട്ര പൊലീസ്. ആ പൈലറ്റ് റീന വർഗീസ് പത്തനംതിട്ട സ്വദേശിനിയാണ്.
ദന്തേവാഡ ∙ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി. തിരച്ചിൽ തുടരുകയാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പിഎൽജിഎ) പ്രവർത്തകരാണു കൊല്ലപ്പെട്ടതെന്നാണു വിവരം. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡിലെ ഒരു സൈനികനും പരുക്കേറ്റു.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ നാരായൺപൂർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ മുപ്പതിലധികം മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
Results 1-10 of 280