ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബാസ്തർ മേഖലയിലുള്ള ബിജാപുർ, കൻകർ  ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.  രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിനു സമീപം തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു.

ബിജാപുർ, ദന്തേവാഡ ജില്ലകളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബിജാപുരിലെ ഗംഗ്ലൂർ മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്.  സ്റ്റേറ്റ് ടാസ്ക് ഫോഴ്സും, ഡിസ്ട്രിക്ട് റസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കഴിഞ്ഞ മാസം ബിജാപുർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

English Summary:

Chhattisgarh Maoist encounter: Chhattisgarh Maoist encounter leaves 22 dead. Security forces engaged in a fierce gun battle with Maoists in Bijapur and Kanker districts resulting in heavy casualties.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com