Activate your premium subscription today
Wednesday, Mar 26, 2025
തൃശൂർ ∙ 50 കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നിരോധിത നോട്ടുകൾ മാറ്റി നൽകാമെന്നു വാഗ്ദാനം ചെയ്ത് 3 പേരെ വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ 4 പേർ അറസ്റ്റിൽ. മലപ്പുറം തിരൂർ പൂഴിക്കുന്നു വെളിയത്ത് അനിൽ (55), തിരൂർ പറവണ്ണ ആട്ടിരിക്കാട്ട് പ്രമോദ് (47), തിരൂർ ചന്ദ്രത്തിൽ റംഷാദ് (38), എടയൂർ കടവത്തകത്ത് അൽത്താഫ് (34) എന്നിവരെയാണ് എസിപി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് പൊലീസ് സംഘം പിടികൂടിയത്. പാലക്കാട് പുതുക്കോട് സ്വദേശി സുരേഷ് കുമാർ, 2 സുഹൃത്തുക്കൾ എന്നിവരെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്നാണു കേസ്.
ചെറുതോണി ∙ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി.
യുഎസിൽ മോഷണ ശേഷം തൊണ്ടിമുതൽ വിഴുങ്ങി കള്ളൻ. ജെയ്തൻ ഗിൽഡർ (32) എന്ന മോഷ്ടാവാണ് ഒർലാൻഡോയിലെ ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയിൽ നിന്നും വജ്രാഭരണം മോഷിടിച്ച ശേഷം തൊണ്ടിമുതൽ വിഴുങ്ങിയത്.
കുട്ടനാട്∙ ആലപ്പുഴ മാമ്പുഴക്കരിയിൽ ഗൃഹനാഥയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി ദീപയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ക്രൂരത വിവരിച്ച് ആക്രണത്തിന് ഇരയായ കൃഷ്ണമ്മ. ദീപ, കൃഷ്ണമ്മയെ കണ്ടപ്പോഴും ഭാവ വ്യത്യാസം പ്രകടിപ്പിച്ചില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയതല്ലാതെ ഒന്നും പറഞ്ഞതുമില്ല. കൃഷ്ണമ്മ കട്ടിലിൽ ഇരിക്കുമ്പോഴാണു മോഷണം നടത്തിയതെന്ന ദീപയുടെ വാദം കൃഷ്ണമ്മ നിഷേധിച്ചു. താൻ കിടക്കുകയായിരുന്നെന്നും ഇരുട്ടിൽ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിലാണു മോഷണം നടത്തിയതെന്നും കൃഷ്ണമ്മ പറഞ്ഞു.
കുട്ടനാട്∙ മാമ്പുഴക്കരിയിൽ ഗൃഹനാഥയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപയാണ് (കല–41) 21നു കീഴടങ്ങിയത്. നാലു പ്രതികളുള്ള കേസിൽ ഇതോടെ മൂന്നു പേർ പൊലീസ് പിടിയിലായി. അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട ദീപയെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കോഴിക്കോട് ∙ മാവൂർ പൂവാട്ടുപറമ്പില്‍ നിർത്തിയിട്ട കാറിൽനിന്ന് പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി ലഭിച്ചത്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
ചെങ്ങന്നൂർ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പോക്കറ്റടി പതിവാകുന്നു. സ്റ്റാൻഡിൽ രാത്രിയായാൽ ബസുകൾ പ്രവേശിക്കാത്തതിനാൽ വെളിയിലെ പെട്രോൾ പമ്പിന് മുൻപിൽ നിന്നാണ് ആളുകൾ വാഹനത്തിൽ കയറുന്നത്. ഇങ്ങനെ കയറുമ്പോൾ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് പോക്കറ്റടി പതിവാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി ഒരു മെഡിക്കൽ വിദ്യാർഥിയുടെ പോക്കറ്റടിച്ചു. രണ്ടായിരം രൂപയും എടിഎം കാർഡും ആധാർ ഉൾപ്പെടെയുള്ള പ്രധാന രേഖകളും നഷ്ടമായി. പത്തനംതിട്ട സീയോൻ മെഡിക്കൽ കോളജിൽ പഠിക്കുന്ന ന്യൂഡൽഹി സ്വദേശിയുടെ പഴ്സാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇവിടെ പോക്കറ്റടി നടന്നതായി സമീപത്തെ പെട്രോൾ പമ്പ് ഉടമ പറഞ്ഞു. നാട്ടിൽ പോയിട്ട് മടങ്ങി കോളജിലേക്ക് എത്തുകയായിരുന്ന വിദ്യാർഥികളിൽ ഒരാളുടെ പഴ്സാണ് മോഷണം പോയത്. ന്യൂഡൽഹിയിൽ പോക്കറ്റടി പതിവാണെങ്കിലും കേരളത്തിൽ ഇത് ആദ്യ അനുഭവമാണെന്ന് വിദ്യാർഥി പറഞ്ഞു. മേഖകളെങ്കിലും തിരികെ ലഭിച്ചാൽ മതിയെന്ന് സങ്കടത്തോടെ വിദ്യാർഥി പറയുന്നു. പോലീസിന്റെ തുണ ആപ്പിൽ പരാതി റജിസ്റ്റർ ചെയ്യാൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ അധികൃതർ വിദ്യാർഥിയോട് ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ∙ ദേശീയപാത പന്തലാംപാടത്ത് പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പന്തലാംപാടം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ 12.50നാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബൈക്കുമായി പമ്പിലെത്തിയ മോഷ്ടാക്കൾ
മുടിക്കോട് ∙ താളിക്കോട്ട് വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണം, 9 പവൻ കവർന്നു. തോപ്പിൽ സുന്ദരന്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ നിന്നുമാണ് സ്വർണം കവർന്നത്. സുന്ദരന്റെ മരുമകളുടെ 5 പവൻ വരുന്ന താലിമാല ഉൾപ്പെടെ നഷ്ടമായി. പകൽ 9നും 3നു മിടയിൽ മോഷണം
മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 117 പവൻ തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സാമ്പത്തിക ബാധ്യത തീർക്കാനാണു കവർച്ച ആസൂത്രണം ചെയ്തതെന്നാണു പൊലീസിനു ലഭിച്ച വിവരം. കേസിലെ 3 പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തിരൂർക്കാട് കടവത്ത് ശിവേഷ് (24), സഹോദരൻ ബെൻസു
Results 1-10 of 1765
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.