ADVERTISEMENT

മുടിക്കോട് ∙ താളിക്കോട്ട് വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണം, 9 പവൻ കവർന്നു. തോപ്പിൽ സുന്ദരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ നിന്നുമാണ് സ്വർണം കവർന്നത്. സുന്ദരന്റെ മരുമകളുടെ 5 പവൻ വരുന്ന താലിമാല ഉൾപ്പെടെ നഷ്ടമായി. പകൽ 9നും 3നു മിടയിൽ മോഷണം നടന്നിരിക്കാനാണു സാധ്യതയെന്നാണു നിഗമനം. ഒല്ലൂർ എസിപി എസ്.പി.സുധീരൻ, പീച്ചി എസ്എച്ച്ഒ ഹാർദിക് മീണ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

English Summary:

Mudikode house burglary sees nine sovereigns of gold stolen. Police, including the Ollur ACP and Peechi SHO, are investigating the crime which took place at the Thoppil Sundaran residence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com