Activate your premium subscription today
Friday, Apr 18, 2025
പരമ്പരാഗത സ്ഥാപനങ്ങളുടെ കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി കലയ്ക്കും സംസ്കാരത്തിനും ജൈവികമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സ്ഥലമായി ശാന്തിനികേതനെ അദ്ദേഹം വിഭാവനം ചെയ്തു. പഠനത്തിനൊപ്പം പെയിന്റിങ്, സംഗീതം, നൃത്തം, സാഹിത്യം എന്നിവ
മനുഷ്യബന്ധങ്ങൾ, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി പോപ്പ് ആർട്ട് ശൈലിയിൽ ആധുനികതയും പരമ്പരാഗതതയും ഉൾകൊള്ളുന്ന ആകർഷകമായ കലാരൂപങ്ങളാണ് പല സൃഷ്ടികളും.
പതിനെട്ടു മ്യൂസിയങ്ങളുള്ള പാർക്കോ..? കാലിഫോർണിയയിലെ സാൻ ഡീഗോ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബാൽബോവ പാർക്കാണ് ഈ അദ്ഭുതലോകം. 1,200 ഏക്കറിലധികം വിസ്തൃതിയുള്ള ഈ പാർക്കിൽ പതിനെട്ട് മ്യൂസിയങ്ങൾ മാത്രമല്ല, ഇരുപത് ഉദ്യാനങ്ങള്, റസ്റ്ററന്റുകൾ, പെർഫോമിംഗ് ആർട്സ് വേദികൾ തുടങ്ങി നിരവധി ആകർഷണ ഘടകങ്ങളുണ്ട്.
1947ൽ ഇന്ത്യയിൽ വിഭജന കലാപങ്ങൾ നടക്കുമ്പോൾ തെരുവിൽ ഒരുകൂട്ടം ആളുകൾ ഒരാളെ കല്ലെറിഞ്ഞ് കൊല്ലുന്നത് അദ്ദേഹം കാണാൻ ഇടയായി. അന്നു തെയ്ബിനു 22 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹം കണ്ട കാഴ്ച, ചിത്രമായി വരച്ചു കാണിച്ചാണ് അദ്ദേഹം തന്റെ ചിത്രരചനാ ജീവിതം ആരംഭിക്കുന്നത്.
നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം.
പലരാജ്യങ്ങൾക്കും ദേശീയമൃഗങ്ങളുണ്ട്. എന്നാൽ ഉത്തര കൊറിയയ്ക്ക് ഇല്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉത്തര കൊറിയയുടെ ദേശീയമൃഗമായി പൊതുവെ കരുതപ്പെടുന്നത് ചോളിമയെയാണ്. ഒരു കുതിരയാണു ചോളിമ. ചിറകുകളുള്ള ഒരു കുതിര. കൊറിയൻ നാടോടിക്കഥകളിൽ നിന്നുള്ളതാണ് ഈ കുതിര. ഒരുപാട് വേഗത്തിൽ ഒറ്റ ദിവസം 400
1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന് ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.
സെന്റ് പാട്രിക് ദിനം അല്ലെങ്കിൽ സെൻ്റ് പാട്രിക് ആഘോഷങ്ങളുടെ ദിനം. മാർച്ച് 17-ന് ഐറിഷ് ജനതയുടെ മതപരവും സാംസ്കാരികവുമായ ഒരു വലിയ ആഘോഷം തന്നെയാണ് സെൻ്റ് പാട്രിക് ദിനം. അന്നേ ദിവസം അയർലൻഡിന്റെ പല കൗണ്ടികളിൽ പൊതുപരേഡുകൾ നടത്തപ്പെടുന്നു. ഐറിഷ് ജനതയുടെ പൈതൃകവും സംസ്കാരവും ഐക്യവും ലോകത്തിനു മുമ്പിൽ വിവിധ പ്ലോട്ടുകളുടെ രൂപത്തിൽ പരേഡിനൊപ്പം അവതരിപ്പിക്കുന്നു. അന്നേ ദിവസം അയർലണ്ടിൽ പൊതു അവധിയാണ്. പരേഡ് നടക്കുന്ന നഗരങ്ങളിൽ ഗതാഗത നിയത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
എക്സ്റേ ഇമേജിങ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടിഷ് കലാകാരനാണ് നിക്ക് വീസി. ലളിതമെന്ന് തോന്നുന്ന ‘എക്സ്റേകൾ’ എടുത്ത് അവ യോജിപ്പിച്ച്, സാധാരണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ആഴത്തിലുള്ള കഥകൾ പുറത്തു കൊണ്ടുവരുന്ന ശൈലിയാണ് നിക്കിന്റേത്.
'റെഡി-റീമെയ്ഡ്', 'സീറോ പോയിന്റ്' എന്നീ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കി ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ പുനരുപയോഗിക്കുന്നതിലൂടെ, ദൈനംദിന വസ്തുക്കളുടെ മൂല്യവും അർഥവും സമൂഹത്തിനു മനസിലാക്കി കൊടുക്കുകയാണ് ഡെനിസ്.
Results 1-10 of 151
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.