Activate your premium subscription today
സർക്കാരിനെ വിശ്വസിച്ച് ടെക്നോപാർക്കിലെ സി ഡാകിന്റെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഇറങ്ങിപ്പോകാൻ നോട്ടിസ്. കേരള സ്റ്റാർട്ടപ് മിഷൻ–സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്(സി ഡാക്) സംയുക്ത സംരംഭമെന്ന നിലയിൽ ആക്സലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസ്(എയ്സ്) എന്ന പേരിൽ 2020 നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി സി ഡാക് കെട്ടിടത്തിൽ ഓഫിസ് തുടങ്ങിയ സംരംഭകരാണു പ്രതിസന്ധിയിലായത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ 'ഹഡിൽ ഗ്ലോബൽ 2024' കോവളം ലീല റാവിസിൽ നവംബർ 28 മുതൽ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പള്ളിപ്പുറം ടെക്നോസിറ്റിയിൽ ആരംഭിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് നിർമാണത്തിന് എൻജിനീയറിങ്, ആർക്കിടെക്ചർ കൺസൽറ്റൻസി കമ്പനികളിൽ നിന്ന് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) ക്ഷണിച്ചു. പുതിയ കാലത്തിനു യോജിച്ച 5 മേഖലകളിൽ വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ ആണ് ഹബ് നിർമിക്കുന്നത്.
തിരുവനന്തപുരം ∙ സ്വകാര്യ ബസുകളിൽ സ്കൂൾ–കോളജ് വിദ്യാർഥികൾക്ക് കൺസഷനുള്ള പാസ് ഇനി ഓൺലൈനിൽ. ‘ഓൺലൈൻ സ്റ്റുഡന്റ് കൺസഷൻ മാനേജ്മെന്റ് സിസ്റ്റം’ എന്ന പ്രോജക്ട് വഴി ഓൺലൈനായി വിദ്യാർഥികൾക്ക് യാത്രാ പാസിന് അപേക്ഷിക്കാനും വർഷാവർഷം പുതുക്കാനുമാകും. പ്രത്യേക ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ രേഖകൾ (സ്കൂൾ ഐഡി കാർഡ്, പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം) തുടങ്ങിയവ സമർപ്പിച്ച് പാസിന് അപേക്ഷിക്കാം.
കൊച്ചി: തൊഴിലും വരുമാനസാധ്യതകളും തേടി മലയാളി യുവാക്കൾ മറുനാടുകളിലേക്ക് ചേക്കേറുന്നതിനിടെ കേരളത്തിലെത്തി വിജയകരമായ സ്റ്റാർട്ടപ് സ്ഥാപിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിൽ നിന്നുള്ള രണ്ടു സഹോദരങ്ങൾ. യൂപിയിലെ ബറെയ്ലി സ്വദേശികളായ ഋഷഭ് സൂരിയും സഹോദരൻ രോഹൻ സൂരിയും ചേർന്ന് സ്ഥാപിച്ച ഖുദ്റത് എന്ന കമ്പനി
സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫണ്ടിങ് നൽകാനായി മലബാർ എയ്ഞ്ചൽ നെറ്റ്വർക് (മാൻ) രൂപീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം. കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും അപേക്ഷകർ എത്തുന്നത്.
കേരള സ്റ്റാർട്ടപ് മിഷന്റെ സേവന പങ്കാളിയായ ഗ്രീൻ ആഡ്സ് ഗ്ലോബലിനു മേഫിസ് 2024 രാജ്യാന്തര പുരസ്കാരം. സ്പെയിനിലെ ബാർസിലോനയിൽ നടന്ന ചടങ്ങിൽ എന്റർപ്രൈസ് കമ്യൂണിക്കേഷൻ വിഭാഗത്തിലാണു ഗ്രീൻ ആഡ്സ് ഗ്ലോബൽ മേഫിസ് (മൊബൈൽ ഇക്കോസിസ്റ്റം ഫോറം) പുരസ്കാരം നേടിയത്.
കൊച്ചി ∙ കേരളത്തില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സംരംഭങ്ങളില്‍ 40 ശതമാനവും സ്ത്രീകളുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 8,000 കോടി രൂപയുടെ നിക്ഷേപത്തില്‍ 1,500 കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ
കൊട്ടാരക്കര ∙ സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനും ഐഎച്ച്ആർഡിയും ചേർന്നു സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3500 ചതുരശ്ര അടി സ്ഥലത്തു സ്ഥാപിച്ച പാർക്ക് 5
പത്തു കൊല്ലം മുമ്പ് അവർ ആറ് സുഹൃത്തുക്കൾ ഒരു ടെക്നോളജി കമ്പനി തുടങ്ങാനൊരുങ്ങുമ്പോൾ ഇന്ന് കാണുന്ന സ്റ്റാർട്ടപ്പ് തരംഗം കേരളത്തിൻറെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. എഐ അഥവാ നിർമിതബുദ്ധിയാകട്ടെ ഐടി രംഗത്തെ വരേണ്യർക്കിടയിലെ ചിന്താവിഷയമായിരുന്നു. ഇന്നിപ്പോൾ കേരളം അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി
Results 1-10 of 131