ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് ഉച്ചകോടി;ആപ് പുറത്തിറക്കി
Mail This Article
തിരുവനന്തപുരം∙ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ 2024 ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, സ്റ്റാർട്ടപ് മിഷൻ പ്രതിനിധികളായ അശോക് കുര്യൻ പഞ്ഞിക്കാരൻ, വി.എ.അഷിത, ആര്യ കൃഷ്ണൻ, അഭിഷേക് ജെ.പ്രകാശ് എന്നിവർ പങ്കെടുത്തു.
28 മുതൽ 30 വരെ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹഡിൽ ഗ്ലോബലിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഹഡിൽ ഗോബൽ 2024 ന്റെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾ, പ്രഭാഷകർ, മാർഗ നിർദേശകർ, നിക്ഷേപകർ, പങ്കാളികൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾക്കു പുറമേ പരിപാടിയുടെ അജൻഡ, വിവിധ സെഷനുകൾ എന്നിവയും ആപ്പിലുണ്ടാകും. ഇൻവെസ്റ്റർ, മെന്റർ കണക്ട് തുടങ്ങിയവയ്ക്കുള്ള സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെ കുറിച്ചും അവരുടെ ഉൽപന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിലുണ്ടാകും.
ആപ് ഡൗൺലോഡ് ചെയ്യുന്നതിന് : https://huddleglobal.co.in/app/