Activate your premium subscription today
Monday, Apr 21, 2025
ഫിസിക്സിലെ സ്റ്റീഫൻ ഹോക്കിങ്, കെമിസ്ട്രിയിലെ അലൻ ഹീഗർ, ഗണിതശാസ്ത്രത്തിലെ റോജർ പെൻറോസ്, വൈദ്യശാസ്ത്രത്തിൽ വിളയനൂർ രാമചന്ദ്രൻ എന്നുവേണ്ട ശാസ്ത്രവിഷയങ്ങളിലെ ഏതു മഹാരഥരെക്കുറിച്ച് അറിയാനും ഡോ. രഞ്ജിത് നായരോടു ചോദിച്ചാൽ മതി. കാര്യങ്ങൾ പറഞ്ഞുതന്നശേഷം രഞ്ജിത് ചോദിക്കും – ‘എന്താ, അദ്ദേഹവുമായി സംസാരിക്കണോ?’
ആദിമമനുഷ്യവംശവും പരിണാമവഴിയിൽ ആധുനിക മനുഷ്യരുടെ ബന്ധുക്കളുമായ ഹോമോ നാലെടി തങ്ങളുടെ മൃതദേഹം മറവ് ചെയ്തിരുന്നെന്ന് പുതിയ ഗവേഷണം. നമ്മുടെ തലച്ചോറിന്റെ മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള തലച്ചോർ ഉള്ള മനുഷ്യവംശമാണ് ഹോമോ നാലെടി. ആധുനിക മനുഷ്യരായ ഹോമോ സേപ്പിയൻസും മറ്റൊരു ആദിമ മനുഷ്യവംശമായ നിയാണ്ടർത്താലുകളും
ലോകാവസാനം ആസന്നമായിരിക്കുന്നു...! ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയിലേക്കു നീങ്ങുന്നു. ഇനി വെറും 89 സെക്കൻഡ് മാത്രം...! സമയം ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു. ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് 1947ൽ ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ഈ പ്രതീകാത്മക ഘടികാരം മണിക്കൂറുകളെ അളക്കുന്നില്ല; മറിച്ച് സ്വയം നാശത്തിലേക്കുള്ള മനുഷ്യന്റെ അകലം കുറയുന്നതിനെയാണ് അളക്കുന്നത്. ക്ലോക്കിലെ അർധരാത്രിയാണു സർവനാശത്തിന്റെ അടയാളമായി സങ്കൽപിക്കുന്നത്. അർധരാത്രിയോട് അടുക്കുന്തോറും നാം നേരിടുന്ന ഭീഷണികൾ വർധിക്കും. ഡൂംസ്ഡേ ക്ലോക്കിനു തുടക്കമിട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. 1939ൽ, നാത്സി ജർമനിക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നു മുന്നറിയിപ്പുനൽകി യുഎസ് പ്രസിഡന്റ് റൂസ്വെൽറ്റിനു പ്രശസ്തമായ കത്തയച്ചത് ആൽബർട്ട് ഐൻസ്റ്റൈനും ലിയോ സിലാർഡുമാണ്. ഇതു യുഎസിനെ മൻഹാറ്റൻ ബോംബ് നിർമാണപദ്ധതിയിലേക്കു നയിച്ചു; ആണവബോംബിനു ജന്മം നൽകി. ലോകം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ, ആണവായുധങ്ങൾ സൃഷ്ടിച്ച ശാസ്ത്രജ്ഞർ
ഇന്നു ദേശീയ ശാസ്ത്രദിനം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച സുപ്രധാന കണ്ടെത്തൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി. രാമൻ ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അതിന്റെ സ്മരണയ്ക്കായി ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
കാൻസർ കോശങ്ങൾ പെരുകുന്നതിന്റെ ജനിതക രഹസ്യം തിരഞ്ഞുപോയ യുഎസ് ഗവേഷണ സംഘത്തെ നയിച്ച മലയാളിക്കിത് അഭിമാന നിമിഷം. ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും തയാറാക്കിയ ഗവേഷണ പ്രബന്ധം വിഖ്യാത ശാസ്ത്രമാസികയായ ‘നേച്ചർ’ പ്രസിദ്ധീകരിച്ചു. പൊട്ടലുകളും തകരാറുകളും ഉള്ള ഡിഎൻഎകളിൽ കാൻസർ കോശങ്ങൾ അനായാസം വളരുന്നതെങ്ങനെയെന്ന് ഡോ. റോബിനും സംഘവും നിരീക്ഷിച്ചു. മാതൃ ഡിഎൻഎയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന റെപ്ളീസോം എന്ന പ്രോട്ടീൻ സംയുക്തമാണ് ഡിഎൻഎ പുനരുൽപാദനത്തിന്റെ എൻജിനെന്ന സുപ്രധാന വിവരത്തിലൂന്നിയാണ് ഗവേഷണം പുരോഗമിച്ചത്.
പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു. പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.
കോഴിക്കോട്ടെ മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ സയന്റിസ്റ്റ് ഒഴിവ്. റഗുലർ നിയമനം. ബയോഡൈവേഴ്സിറ്റി/ ഇക്കോളജി, പ്ലാന്റ് ബയോടെക്നോളജി വിഭാഗങ്ങളിൽ ഒാരോ ഒഴിവു വീതം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.www.mbgips.in ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ
തേഞ്ഞിപ്പലം ∙ കാലിക്കറ്റിലെ ഗവേഷകർ കണ്ടുപിടിച്ച കൊതുകുനാശിനിക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. ജന്തുശാസ്ത്ര പഠന വകുപ്പ് മുൻ മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. വി.എം. കണ്ണനും ഗവേഷക എം. ദീപ്തിയും ചേർന്നാണ് 5 വർഷത്തെ ഗവേഷണത്തിലൂടെ ഇത് കണ്ടെത്തിയത്. കൊതുകുനാശിനി വ്യാവസായികമായി ഉൽപാദിപ്പിക്കാൻ തയാറുളള കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ഉടമ്പടി ഉണ്ടാക്കാൻ യൂണിവേഴ്സിറ്റി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ 1974–ൽ ആദ്യത്തെ ആണവപരീക്ഷണത്തിനായി തയാറെടുക്കുകയായിരുന്നു ഹോമി സെഥ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആണവശാസ്ത്രജ്ഞർ. പരീക്ഷണത്തിന്റെ ചുമതലയുള്ള ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ തലവൻ ഡോ.രാജാ രാമണ്ണ പരീക്ഷണസ്ഥലമായ രാജസ്ഥാനിലെ പൊഖ്റാൻ റേഞ്ചിലെത്തി, തന്റെ രണ്ടാമൻ ഡോ.പി.കെ.അയ്യങ്കാരോടു ചോദിച്ചു. ‘‘എല്ലാം ശരിയാകുമോ?’’
ഡോ. ആർ. ചിദംബരം നേതൃത്വം നൽകിയ പൊഖ്റാൻ– 1 (1974), പൊഖ്റാൻ– 2 (1998) എന്നീ വിജയകരമായ പരീക്ഷണങ്ങളാണ് ആഗോള തലത്തിൽ ആണവ ശക്തിയെന്ന ഇന്ത്യയുടെ പദവി ഉറപ്പിച്ചത്. 1998 ലെ പരീക്ഷണത്തിനു പിന്നാലെ വ്യക്തിപരമായി അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പരീക്ഷണം വിജയിച്ചെന്ന ഇന്ത്യയുടെ വാദത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആണവ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം എന്നോടു സംസാരിച്ചു.
Results 1-10 of 122
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.