ആണവ സംഘർഷം, കാലാവസ്ഥാ ദുരന്തങ്ങൾ, നിർമിതബുദ്ധി, പകർച്ചവ്യാധികൾ എന്നീ ഭീഷണികൾക്കു പിന്നാലെ ‘ഡൂംസ്ഡേ ക്ലോക്ക്’ 90 സെക്കൻഡിലേക്കു നീങ്ങിയതാണ്. എന്നാൽ ഇപ്പോള് അത് 89 സെക്കൻഡിലേക്ക് എത്തിയിരിക്കുന്നു! എന്താണ് ഡൂംസ്ഡേ ക്ലോക്ക്? എന്താണ് ലോകാവസാനത്തെ പ്രവചിക്കുന്ന ഈ ക്ലോക്കിൽ സംഭവിച്ചത്? മനുഷ്യരുടെ നാശം അടുക്കുകയാണോ? വിശദമാക്കുകയാണ് ‘സയൻട്വിസ്റ്റ്’ കോളത്തിൽ ഡോ.എ.പി.ജയരാമൻ.
ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സിന്റെ നേതൃത്വത്തിൽ, ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയോട് അടുക്കുന്ന സമയം സൂചിപ്പിക്കുന്നു (Photo credit: NewsWire / X)
Mail This Article
×
ലോകാവസാനം ആസന്നമായിരിക്കുന്നു...! ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയിലേക്കു നീങ്ങുന്നു. ഇനി വെറും 89 സെക്കൻഡ് മാത്രം...! സമയം ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു. ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് 1947ൽ ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ഈ പ്രതീകാത്മക ഘടികാരം മണിക്കൂറുകളെ അളക്കുന്നില്ല; മറിച്ച് സ്വയം നാശത്തിലേക്കുള്ള മനുഷ്യന്റെ അകലം കുറയുന്നതിനെയാണ് അളക്കുന്നത്. ക്ലോക്കിലെ അർധരാത്രിയാണു സർവനാശത്തിന്റെ അടയാളമായി സങ്കൽപിക്കുന്നത്. അർധരാത്രിയോട് അടുക്കുന്തോറും നാം നേരിടുന്ന ഭീഷണികൾ വർധിക്കും.
ഡൂംസ്ഡേ ക്ലോക്കിനു തുടക്കമിട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. 1939ൽ, നാത്‌സി ജർമനിക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നു മുന്നറിയിപ്പുനൽകി യുഎസ് പ്രസിഡന്റ് റൂസ്‌വെൽറ്റിനു പ്രശസ്തമായ കത്തയച്ചത് ആൽബർട്ട് ഐൻസ്റ്റൈനും ലിയോ സിലാർഡുമാണ്. ഇതു യുഎസിനെ മൻഹാറ്റൻ ബോംബ് നിർമാണപദ്ധതിയിലേക്കു നയിച്ചു; ആണവബോംബിനു ജന്മം നൽകി. ലോകം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ, ആണവായുധങ്ങൾ സൃഷ്‌ടിച്ച ശാസ്ത്രജ്ഞർ
English Summary:
Doomsday Clock: 89 Seconds to Midnight, Understanding the Threats Facing Humanity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.