Activate your premium subscription today
Sunday, Apr 20, 2025
ഒരു മഴ പെയ്തു തോരുന്ന പോലെ സങ്കീർണമായ കഥയും കഥാപാത്രങ്ങളുമുള്ള ഒരു കൊച്ചു സിനിമ. എന്നാൽ സിനിമ സംസാരിക്കുന്നത് കൊച്ചു കാര്യങ്ങളല്ല. ചിന്തിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും; ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗൾഫ് മലയാളിയുടെ അന്തഃസംഘർഷങ്ങളുടെ കഥപറഞ്ഞുകൊണ്ട് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വെബ് സീരീസ് ആണ് 'ലവ് അണ്ടർ കൻസ്ട്രക്ഷൻ'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും നായകന്റെ പ്രണയവുമാണ് ഈ മലയാളം വെബ് സീരീസിന്റെ പ്ലോട്ട്. നാടുവിട്ട് ഓടിയൊളിക്കാൻ ശ്രമിക്കുമ്പോഴും യുവാക്കളെ നാടുമായി ബന്ധിപ്പിക്കുന്ന ചില നൂലുപൊട്ടാബന്ധങ്ങളുണ്ടെന്ന് അടിവരയിടുന്ന വെബ് സീരീസ്, ഗൾഫ് മലയാളികൾ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളുടെ നേർക്കാഴ്ച കൂടിയാണ്.
പ്രശ്നങ്ങളെ അതിജീവിക്കുമ്പോഴാണ് ജീവിതം സുഗമമാകുന്നത്. അത്തരം അതിജീവിക്കലിലേക്ക് എത്തണമെങ്കിൽ പ്രശ്നത്തെ തിരിച്ചറിയുകയും അതിനെതിരായി പൊരുതുകയും വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്ത രണ്ടാം യാമം. പ്രശ്നങ്ങളിൽപ്പെട്ടുഴലുന്നത് ഒരു സ്ത്രീയാണെങ്കിൽ അവളുടെ പ്രതികാരം എത്രമാത്രം ശക്തമായേക്കും എന്നും ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുമ്പെങ്ങുമില്ലാത്തവിധം പെരുകുകയും നരഹത്യകളും ആത്മഹത്യകളും രക്ഷാമാർഗമായി കാണുകയും ചെയ്യുന്ന സമൂഹത്തിൽ ഈ സിനിമ നൽകുന്ന സന്ദേശവും കാലിക പ്രസക്തമാണ്.
ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം. എതിരാളി എത്ര വലുതായാലും ശരി ഒരൊറ്റ നിമിഷം മതി അയാളെ വീഴ്ത്താൻ. അയാളുടെ ശ്രദ്ധ തെറ്റി നിൽക്കുന്ന നിമിഷം ശരിയായ നീക്കം നടത്തിയാൽ ഏതു വമ്പനും വീഴും. അടി തെറ്റിയാൽ ആനയും വീഴുമെന്നതു പോലെ.
നഷ്ടപ്രണയം കെടാത്ത തീക്കനൽ പോലെയാണ്, അത് നെഞ്ചിലമർന്ന് നീറിക്കത്തുകയും ഒരു ഇളം കാറ്റിൽ പോലും ആളിക്കത്തുകയും ചെയ്യും. തറവാട്ട് മഹിമയുടെ പിടിയിലമർന്നുപോയ ചില നഷ്ടപ്രണയങ്ങളുടെ കഥയാണ് ജിഷ്ണു ഹരിന്ദ്രവർമ സംവിധാനം ചെയ്ത് ഇന്ന് റിലീസ് ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന സിനിമയുടെ പ്രമേയം. ത്രില്ലർ സിനിമകളുടെ അതിപ്രസരത്തിൽ മലയാളസിനിമയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗൃഹാതുരതയുണർത്തുന്ന ഫീൽ ഗുഡ് സിനിമയുടെ കുറവ് നികത്തുന്ന ചിത്രം കൂടിയാണ് 'പറന്നു പറന്നു പറന്നു ചെല്ലാൻ'.
അർജുൻ അശോകനും ബാലുവർഗീസും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ കോമഡി ത്രില്ലർ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ രസകരമായൊരു കഥയുമായാണ് എത്തുന്നത്. കോമഡിയും സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം തിയറ്ററിൽ കാണികളെ കുടുകുടെ ചിരിപ്പിക്കും. കുറെ പെൺമക്കൾക്ക് ശേഷം ആറ്റുനോറ്റ് പിറന്ന ആൺതരിയെ
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ഇതൊക്കെ ഈ ‘ഓൾടർനേറ്റ് ഹിസ്റ്ററി’ വിഭാഗത്തിൽപെടുന്ന സിനിമകളാണ്.
തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി ആസിഫ് അലി–ജോഫിൻ ടി.ചാക്കോ ചിത്രം ‘രേഖാചിത്രം’. പഴുതുകളില്ലാത്ത ഇമോഷനൽ ക്രൈം ഡ്രാമയെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച്
എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.
Results 1-10 of 75
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.