Activate your premium subscription today
Sunday, Apr 20, 2025
ദേശീയ പുരസ്കാരങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട നടിയാണ് സലീമ. ‘നഖക്ഷതങ്ങളി’ലും ‘ആരണ്യക’ത്തിലും അന്യാദൃശമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. എന്നാല്‍ ജൂറിയുടെ കണ്ണില്‍ ചലച്ചിത്ര ബാഹ്യമായ ചില കാരണങ്ങളാല്‍ സലീമ ഉള്‍പ്പെടാതെ പോയി. എന്നാല്‍ ഇതൊന്നും ഒരു നടിയുടെ മികവിന്റെ മാനദണ്ഡങ്ങളാകുന്നില്ല എന്ന സത്യം
മകൾ കുഞ്ഞാറ്റയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശിയും മനോജ് കെ.ജയനും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മകൾക്ക് ആശംസകൾ പങ്കുവച്ചത്. മകൾക്കൊപ്പമുള്ള വിവിധ കാലങ്ങളിലെ ചിത്രങ്ങളുടെ കൊളാഷിനൊപ്പമായിരുന്നു മനോജ് കെ.ജയന്റെ ആശംസകൾ. ‘എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ... എന്നും… എപ്പോഴും’, മനോജ് കെ.ജയൻ കുറിച്ചു. അച്ഛനു സ്നേഹചുംബനങ്ങൾ നൽകുന്ന കമന്റുമായി കുഞ്ഞാറ്റ മറുപടിയും കുറിച്ചു. ‘നന്ദി അച്ഛാ... ഉമ്മ... ഒരുപാടു സ്നേഹം’, എന്നായിരുന്നു കുഞ്ഞാറ്റയുടെ കമന്റ്.
പഴയ നല്ല പാട്ടുകളൊക്കെ ഇപ്പോൾ റീൽസിൽ കേൾക്കാറുണ്ട്. ഞാൻ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങൾ റീൽസിൽ തിളയ്ക്കുന്ന മീൻകറിക്ക് അകമ്പടിയായി കേൾക്കുമ്പോൾ പാട്ടിനെ അടുപ്പിൽവച്ചു കത്തിച്ചു കറിയാക്കുവാണല്ലോ ദൈവമേ എന്നോർക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകൾ കേൾക്കാനാകുന്നല്ലോ എന്ന് ആശ്വസിക്കും.
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചു. ക്രിസ്റ്റോ തന്നെയാണ് ഈ വലിയ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മലയാളത്തിന്റെ അമ്മത്താരം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് നടി ഉർവശി. അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന കവിയൂർ പൊന്നമ്മയെ ഉർവശിയും സഹോദരിമാരും പൊന്നു ആന്റി എന്നാണു വിളിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ പൊന്നു ആന്റി അസുഖബാധിതയാണെന്ന് അറിഞ്ഞെങ്കിലും സുഖം പ്രാപിച്ച് തിരിച്ചുവരും
നാൽപ്പതുകളിൽ അമ്മയായ അനുഭവം പങ്കുവച്ച് ഉർവശി. കുട്ടികൾ വേണമെന്ന് ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ നിർബന്ധിച്ചിട്ടില്ല. പക്ഷേ, അങ്ങനെ വേണമെന്ന് മനസിൽ തോന്നിയെന്നും അതിനു കാരണമുണ്ടെന്നും മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വെ' പരിപാടിയിൽ ഉർവശി പറഞ്ഞു. അവർ നിർബന്ധിച്ചില്ല പക്ഷേ, എനിക്ക് തോന്നി കല ചേച്ചിക്ക്
എം. മുകുന്ദൻ: സാഹിത്യംകൊണ്ട് എന്തു പ്രയോജനമെന്നു പലരും ചോദിക്കുന്ന കാലത്താണ് പോപ്പ് ഫ്രാൻസിസ് സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പറയുന്നത്. വേദനിക്കുമ്പോൾ പ്രാർഥിക്കുന്നതിനൊപ്പം നല്ലൊരു നോവലോ കഥയോ വായിക്കാൻ കൂടിയാണ് പോപ്പ് പറയുന്നത്. എങ്കിൽ ആന്തരികമായി വലുതാവുമെന്നും സഹജീവികളുമായി സമ്പർക്കത്തിനു കഴിയുമെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാർക്കും വായനക്കാർക്കും ആശ്വാസം പകരുന്ന കാര്യമാണിത്.
മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ മേഖലയെയും സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ലൈംഗിക ആരോപണം. ബംഗാളി നടി ശ്രീലേഖ മിത്രയാണ്, രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചത്. എന്നാൽ രഞ്ജിത്തിനെ
ചെന്നൈ∙ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉർവശി. ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു.
Results 1-10 of 79
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.