Activate your premium subscription today
കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു
നായയുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോൾ, വാലിന്റെ ചലനങ്ങൾ, വാലിന്റെ സ്ഥാനം, കണ്ണുകളുടെ ചലനങ്ങൾ, മുഖഭാവം എന്നിവ കൂടാതെ ഇനിപ്പറയുന്ന കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാവം (Body Posture) വിശ്രമിക്കുന്ന നായയ്ക്ക് സാധാരണയായി അയഞ്ഞതും സ്വാഭാവികവുമായ ഭാവമുണ്ട്. കടുപ്പമുള്ളതോ കർക്കശമായതോ ഭാവങ്ങൾ
‘മനുഷ്യരാശിയുടെ നീണ്ടകാല ചരിത്രത്തിൽ പേവിഷബാധയുടെ അനുഭവകഥ പങ്കുവെയ്ക്കാൻ ഒരു രോഗിയും ജീവിച്ചിരുന്നിട്ടില്ല’- എന്നെഴുതിയത് വിഖ്യാത കൊളംബിയൻ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസിയ മാർകേസാണ്. കാരണം, പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍
കണ്‍ചലനങ്ങളും മുഖഭാവമാറ്റങ്ങളും നായ്ക്കള്‍ എaന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നു നോക്കാം. നെറ്റിയിലെ ചുളിവുകൾ ആശയക്കുഴപ്പം വരുമ്പോൾ നായ്ക്കളുടെ നെറ്റി ചുളിക്കുകയും നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കാൻ നെറ്റി നേരെയാക്കുകയും ചെയ്യും. മൂക്ക് ചുളിക്കല്‍+മോണ കാണിക്കുന്ന രീതിയിൽ മേൽച്ചുണ്ട് ഉയർത്തൽ (ലിപ്
ന്യൂസീലൻഡിൽ 118 പൗണ്ട് ഭാരമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസം ജയില്‍ ശിക്ഷ. അമിതമായി ഭക്ഷണം നല്‍കുകയും ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാലുമാണ് നായ ചത്തത്.
ഏതു പട്ടിക്കുമുണ്ട് നല്ലൊരു ദിവസം എന്നു പറയുന്നതു വെറുതെയല്ല; ഇണയെ കണ്ടെത്തുന്ന കാര്യത്തിൽ നമ്മുടെ നാട്ടിലെ പട്ടികൾക്കും നല്ല കാലം വരുന്നു. പ്രായം, ആരോഗ്യം, ശരീരവലുപ്പം, കുലമഹിമ എന്നിവയൊക്കെ വിലയിരുത്തി യോജിക്കുന്ന ഇണയെ കണ്ടെത്താനുള്ള അവസരമാണ് പെറ്റ് മാട്രിമോണി സ്റ്റാർട്ടപ് ഒരുക്കുന്നത്. കേരള
സൈബീരിയൻ ഹസ്കി എന്ന നായ ഇനം കേരളത്തിൽ എത്തിയിട്ട് നാളേറെയായി. വെളുപ്പും കറുപ്പ്/ബ്രൗൺ നിറത്തില്‍ ഇടതൂർന്ന രോമങ്ങളുള്ള സൈബീരിയൻ ഹസ്കി ആരെയും ആകർഷിക്കും. നീല അല്ലെങ്കിൽ ബ്രൗൺ അല്ലെങ്കിൽ ഈ രണ്ടു നിറങ്ങളിലും കാണപ്പെടുന്ന (odd eye) കണ്ണുകളും മാസ്ക് ധരിച്ചതുപോലുള്ള മുഖവും ഈ ഇനത്തിന്റെ സൗന്ദര്യമാണ്. റഷ്യൻ
മനുഷ്യൻ്റെ സന്തത സഹചാരിയായ നായ മനുഷ്യനുമായി ഭക്ഷണവും ജീവിതരീതികളും പരിസ്ഥിതിയും പങ്കിടുന്നുണ്ട്. അതിനാലാവാം മനുഷ്യരെപ്പോലെ നായ്ക്കളിലും അമിതവണ്ണം കൂടുതലായി കാണപ്പെടുന്നത്. ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്സ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും.
‘‘എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം?’’ ആ വാർത്ത കേട്ട നായ പ്രേമികൾ ഉൾപ്പെടെ പരസ്പരം ചോദിച്ചത് ഇങ്ങനെയാണ്. റോട്ട്വെയ്ലർ, പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങിയ പരിചിത ഇനങ്ങൾ ഉൾപ്പെടെ ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായിരുന്നു വാർത്ത. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തും അയച്ചു കേന്ദ്രം. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം? അതന്വേഷിച്ചു പോയാൽ സംഭവം ‘കോടതി കയറും’. മനുഷ്യജീവന് അപകടമാകുന്ന നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേന്ദ്ര മൃഗപരിപാലന കമ്മിഷണർ അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ആ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. നായകളുടെ ആക്രമണത്താൽ പൊതുജനങ്ങൾക്ക് പരുക്കേൽക്കുന്നതും മനുഷ്യർ മരിക്കുന്നതും വർധിച്ചതായി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ മാനസിക പിരിമുറുക്കത്തിലായത് നായകളെ മക്കളെപ്പോലെ കരുതുന്ന അരുമപ്രേമികളാണ്. ഇവരിൽ ഭൂരിപക്ഷവും പ്രായമായവരുമാണ്. നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും കവലിനും മിക്കവാറും വീടുകളിൽ ഉണ്ടാവുക റോട്ട്വെയ്ലർ ആയിരിക്കും. അതുകൊണ്ടുതന്നെ റോട്ട്വെയ്ലറിന്റെ നിരോധനം അക്ഷരാർഥത്തിൽ ഞെട്ടിച്ചത് അത്തരക്കാരെയാണ്. ‘എന്റെ കൊച്ചിനെ ഉപേക്ഷിക്കേണ്ടി വരുമോ’ എന്നു വേവലാതിപ്പെട്ട് നായ പരിപാലന മേഖലയുമായി ബന്ധപ്പെട്ടവരെ വിളിക്കുന്നവരുടെ എണ്ണവും ഏറുകയാണ്. യഥാർഥത്തിൽ ഇത്തരമൊരു നിരോധനം ഇന്ത്യയിൽ പ്രായോഗികമാണോ? സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലേ? എന്തെല്ലാമാണ് മറ്റു നിരോധനങ്ങൾ? വിശദമായറിയാം.
ഇരിങ്ങാലക്കുട∙ ബൈക്ക് തട്ടി പരുക്കേറ്റ് വഴിയരികിൽ കിടന്ന തെരുവുനായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിദേശ വനിത. ഇരിങ്ങാലക്കുട നടന കൈരളിയിൽ മോഹിനിയാട്ടം അഭ്യസിക്കാൻ യുഎസിൽ നിന്ന് എത്തിയ ഗബ്രിയേല കസ്തിഡിറ്റ്ലൊ(37)യാണ് മാതൃകയായത്. ബസ് സ്റ്റാൻഡിനു സമീപം കച്ചേരി വളപ്പ് പരിസരത്തു വച്ചാണ് തെരുവുനായയെ
Results 1-10 of 397