Activate your premium subscription today
തിരുവനന്തപുരം ∙ വനനിയമ ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നത് വൈകും. ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിന്റെ കരട് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരുത്തൽ വരുത്തിയ ശേഷം മാത്രം സഭയുടെ പരിഗണനയ്ക്ക് അയച്ചാൽ മതിയെന്നാണ് വനം വകുപ്പിന്റെ നിലപാട്. കരടിനെതിരെ രാഷ്ട്രീയ, കർഷക സംഘടനകൾ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിൽ വിശദമായ ചർച്ചയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണവും നടത്തും. പ്രതിഷേധം കണ്ടില്ലെന്നു നടിക്കരുതെന്നും ഭേദഗതി തിടുക്കത്തിൽ കൊണ്ടുവരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും സർക്കാരിന് ഉപദേശം ലഭിച്ചിട്ടുമുണ്ട്.
നാലോ അഞ്ചോ വാഴയും കുരുമുളക് ചെടി കയറ്റിയ 2 മാവും ഏതാനും കാപ്പി, കൊക്കോ ചെടികളുമാണ് ആ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട് കെട്ടിയ തേയ്ക്കാത്ത രണ്ടു മുറി വീടിനുള്ളിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത നിലവിളികളും പരിവേദനങ്ങളും. കോതമംഗലത്ത് വനാതിര്ത്തിയോട് ചേർന്നുള്ള ഉരുളന്തണ്ണിയിലെ വലിയ ക്ണാച്ചേരിയിലേക്കുള്ള റോഡ് പൂർണമായും വനത്തിലുള്ളിലൂടെയാണ്. അവിടെയുള്ള അറുപതോളം കുടുംബങ്ങളുടെ ആശ്രയം. ഉരുളൻതണ്ണി ക്യാംപിങ് ആന്ഡ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം പോലുമില്ല എൽദോസ് വർഗീസിന്റെ വീട്ടിലേക്ക്. അവിടം മുതൽ വീടുവരെ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെ. ഒരു വഴിവിളക്കുണ്ടായിരുന്നെങ്കിൽ, ആന കടക്കാത്ത വേലിയോ കിടങ്ങോ ഉണ്ടായിരുന്നെങ്കിൽ എൽദോസിന് പ്രായമായ അപ്പനേയും അമ്മയേയും തനിച്ചാക്കി പോകേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആനയുടെ ആക്രമണത്തിൽ എൽദോസ് മരണപ്പെട്ടത് നാട്ടുകാരെ ഉലച്ചുകളഞ്ഞു. അത് അവിശ്വസനീയമായി കടന്നുവന്ന ആ മരണത്തെ ഓർത്തു മാത്രമല്ല, തങ്ങൾ ജീവിക്കുന്ന ഇടം എത്രത്തോളം അപകടകരമാണ് എന്ന ഭീതി തിരിച്ചറിഞ്ഞതിനാലുമാണ്.
തിരുവനന്തപുരം∙ വനസംരക്ഷണത്തിനുള്ള നടപടികള് കൂടുതല് ശക്തമാക്കി വനം ബില് ഭേദഗതി. ഫോറസ്റ്റ് ഓഫിസര്മാര്ക്ക് കൂടുതല് അധികാരങ്ങളാണ് സര്ക്കാര് ബില്ലില് നല്കിയിരിക്കുന്നത്. നിലവില് കാട്ടില് കുറ്റകൃത്യങ്ങള് ഉണ്ടായാല് അറസ്റ്റിനായി മജിസ്ട്രേറ്റിന്റെയും മേൽ ഉദ്യോഗസ്ഥരുടെയും ഉത്തരവിനായി കാത്തുനില്ക്കേണ്ടിവരുന്നുണ്ട്. എന്നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസര് തസ്തിക മുതലുള്ള ഓഫിസര്മാര്ക്ക് ആവശ്യമെന്നു തോന്നിയാല് അനുമതി കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഭേദഗതി ബില്ലിലുണ്ട്. ഇതിനൊപ്പം കുറ്റകൃത്യങ്ങള്ക്കുള്ള പിഴത്തുക വലിയ തോതില് ഉയര്ത്തിയിട്ടുണ്ട്.
മൂന്നാർ ∙ ഒരു വർഷം മുൻപു വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വേഷം മാറിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ആനച്ചാൽ തോക്കുപാറ സ്വദേശികളായ ചേനൻവീട്ടിൽ എബിൻ കുഞ്ഞുമോൻ (27), കല്ലുങ്കൽ അനന്തു വിശ്വനാഥൻ (27), ചിത്തിരപുരം തട്ടാത്തിമുക്ക് വഴവേലിൽ ഷിബു രാമനാചാരി (39) എന്നിവരെയാണു കോതമംഗലം ഫ്ലയിങ് സ്ക്വാഡ് റേഞ്ചർ ഫ്രാൻസിസ് യോഹന്നാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോതമംഗലം ∙ ‘ഉൾക്കാട്ടിൽ രാത്രി ആനക്കൂട്ടത്തിനു നടുവിൽപെട്ടുപോയി. പാറപ്പുറത്തു കയറിയാണു രക്ഷപ്പെട്ടത്. പുലർച്ചെ ആനകൾ മാറുന്നതു വരെ ഭയപ്പാടിലായിരുന്നു. രക്ഷാപ്രവർത്തകർ രാത്രി അടുത്തെത്തിയെങ്കിലും നായാട്ടുകാരെന്നു ഭയന്നു പ്രതികരിച്ചില്ല. കുടിക്കാൻ വെള്ളം പോലുമില്ലാതെ നാവു വരണ്ടു. രാവിലെ ഫോണിൽ റേഞ്ച് ലഭിച്ചതോടെ രക്ഷകരെത്തി.. ’ –കുട്ടമ്പുഴയിൽ ഒരു രാത്രി മുഴുവൻ വനത്തിൽ അകപ്പെട്ട സ്ത്രീകൾ പുറത്തെത്തിയപ്പോഴും കാട്ടിലെ ഭീതിദമായ ഓർമകൾ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല.
ആനക്കൂട്ടം രാത്രി രണ്ടുമണി വരെ ചുറ്റും ഉണ്ടായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില് അകപ്പെട്ടുപോയ സ്ത്രീകള്. രാത്രി മുഴുവന് പേടിച്ചിരിക്കുകയായിരുന്നു. രണ്ടു മണിവരെ ആനക്കൂട്ടം ചുറ്റിനും ഉണ്ടായിരുന്നുവെന്നും പാറുക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. കുട്ടമ്പുഴയിലെ ഉള്ക്കാട്ടില് ആറുകിലോമീറ്റര് ദൂരത്തായാണ് ഡാര്ളിയെയും മായയെയും പാറുക്കുട്ടിയെയും കണ്ടെത്തിയത്.
കോതമംഗലം കുട്ടമ്പുഴയിൽ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിൽ പോയ മൂന്നു സ്ത്രീകളെയും കണ്ടെത്തിയതായി സൂചന. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും 6 കിലോമീറ്ററിനുള്ളിലാണ് ഇവരെ കണ്ടെത്തിയത്. അറക്കമുത്തി എന്ന ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. നടന്നു വേണം കാട്ടിനു പുറത്തേക്ക് ഇവരെ എത്തിക്കേണ്ടത്.
കോതമംഗലം∙ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥ പ്രതിസന്ധിയാണ്. വനങ്ങൾ നഷ്ടമാകുന്നതും കാർബൺഡയോക്സൈഡ് അമിതമായി പുറന്തള്ളപ്പെടുന്നതുമെല്ലാം ഭൂമിയുടെ നിലനിൽപ്പ് ഭീഷണിയിലാക്കുന്നുണ്ട്.
മാനന്തവാടി∙ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ 3 കുടുംബങ്ങൾ വർഷങ്ങളായി താമസിച്ച് വന്നിരുന്ന കൂരകൾ വനം വകുപ്പ് പൊളിച്ച് മാറ്റി. വിദ്യാർഥികളും കൈക്കുഞ്ഞുങ്ങളും അടക്കമുള്ളവർ വീട് പൊളിച്ച് മാറ്റിയ സ്ഥലത്ത് തന്നെ അന്തി ഉറങ്ങിയ സാഹചര്യം ഉണ്ടായതോടെ കനത്ത പ്രതിഷേധം ഉടലെടുത്തു. ഒരു കുടുംബം മാത്രമാണ് വനഭൂമിയിൽ താമസിച്ചിരുന്നതെന്നും സ്വന്തമായി വേറെ സ്ഥലമുള്ള ഇവർക്ക് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു വനപാലകരുടെ വിശദീകരണം.
Results 1-10 of 596