മൊട്ടക്കുന്നുകളിലും വഴിയോരങ്ങളിലും മരംനട്ടും മൃഗങ്ങൾക്കു ഭക്ഷണവും വെള്ളവും കൊടുത്തും പ്രകൃതിയെ സ്നേഹിച്ചും നമുക്കിടയിൽ ഒരു ‘പച്ച’ മനുഷ്യനുണ്ടായിരുന്നു. പാലക്കാട്ടെ കല്ലൂർ ബാലൻ ചേട്ടൻ. പ്രകൃതിയെ കണക്കറ്റ് സ്നേഹിച്ച് ഒടുവിൽ ഒരു ചെറുചിരിയോടെ പ്രകൃതിയിലേക്കു മടങ്ങിയ സഹജീവിസ്നേഹി.
പരിസ്ഥിതി ദിനത്തിൽ മാത്രം കാടിനെയും പരിസരത്തെയും ഓർക്കുന്നവർക്കു മുന്നിൽ എങ്ങനെയാണ് ബാലേട്ടന്റെ ജീവിതം വ്യത്യസ്തമായത്? കടംകയറിയിട്ടും മൃഗങ്ങൾക്കു ഭക്ഷണവുമായി കാടു കയറിയ കഥയാണ് അദ്ദേഹത്തിന്റേത്, ഒരുപക്ഷേ ഇങ്ങനൊരാൾ ജീവിച്ചിരുന്നുവെന്നു വരുംതലമുറ വിശ്വസിക്കാൻ പോലും പാടുപെടുന്നതരം അസാധാരണ ജീവിതവുമായിരുന്നു അത്...
മൃഗങ്ങൾക്ക് ഭക്ഷണവുമായി കല്ലൂർ ബാലൻ (ചിത്രം: വിബി ജോബ് / മനോരമ)
Mail This Article
×
കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫോട്ടോയെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പോൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകൊണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.
English Summary:
Kallur Balan, The Green Man of Kerala, Dedicated His Life to Planting Trees.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.