Activate your premium subscription today
പുത്തൂർ ∙ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗം കല്ലടയാറ്റിലേക്കു ഇടിഞ്ഞു തള്ളിയതു മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ
കൊച്ചി ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യവസ്ഥകളിൽ കടുംപിടിത്തം പിടിക്കാതെ തുറന്ന മനസ്സ് കാട്ടാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി.
അഗളി∙ അട്ടപ്പാടി പുലിയറയിൽ ഒരു മാസം മുൻപു മഴയിൽ മണ്ണിടിഞ്ഞു വീണു വീട് വാസയോഗ്യമല്ലാതായതിനെത്തുടർന്നു കുറവൻപാടി പള്ളി പാരിഷ് ഹാളിൽ കഴിയുന്ന 5 കുടുംബങ്ങൾ പുനരധിവാസം ആവശ്യപ്പെട്ട് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു നടത്തി. പ്രദേശവാസികളുടെയും കോൺഗ്രസ് നേതാക്കളുടെയും
കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴുപേരാണ്. മൂന്ന് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറയും മണ്ണും വീഴുകയായിരുന്നു.
വെള്ളറട ∙ അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിൽ ഉൾപ്പെട്ട കൈപ്പൻപ്ലാവിള നഗറിലെ ചാവടപ്പിൽ മല ഇടിഞ്ഞ് രണ്ടേക്കറോളം കൃഷി നശിച്ചു. പൊക്കിരിമലയുടെയും എലഞ്ഞിപ്പാറയുടെയും അടിവാരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.കുരുമുളക്, കമുക്, ഗ്രാമ്പൂ കൃഷികളാണ് നശിച്ചത്. എങ്ങനെയാണ് മലയിടിഞ്ഞതെന്ന്
വിലങ്ങാട്∙ 4 മാസം മുൻപ് ഉരുൾ പൊട്ടലിന്റെ ദുരിതം അനുഭവിച്ച വിലങ്ങാട് മലയോരം ആശങ്കയിൽ. മയ്യഴി പുഴയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പുഴയുടെ തുടക്കത്തിൽ പലയിടങ്ങളിലായി അടിഞ്ഞുകൂടിയ ഉരുളിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ നൽകിയ ഉറപ്പുകളൊന്നും മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. ഉരുൾ പൊട്ടലുണ്ടായ ഭാഗത്തു നിന്ന് ഒഴുകിയും ഉരുണ്ടും എത്തിയ പാറക്കല്ലുകളും മരങ്ങളും പുഴയിൽ അടിഞ്ഞുകൂടിക്കിടക്കുന്നു. മരങ്ങളുടെ ഉടമസ്ഥർ ആരെന്നത് അവ്യക്തമായി തുടരുന്നതിനാൽ ആരും നീക്കം ചെയ്യുന്നില്ല. വനത്തിൽ നിന്നുള്ള മരങ്ങളില്ലെന്നാണ് വനം വകുപ്പ് പറഞ്ഞത്.
ന്യൂഡൽഹി ∙ ദേശീയ ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം, തമിഴ്നാട്, കർണാടക അടക്കം 15 സംസ്ഥാനങ്ങൾക്ക് 1,000 കോടി രൂപയാണു ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ (എൻഡിഎംഎഫ്) നിന്ന് അനുവദിച്ചത്. ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള ഫണ്ടാണ് എൻഡിഎംഎഫ്. ഇതിനു പുറമേ സിവിൽ ഡിഫൻസ് പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 115.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്നു സംസ്ഥാന സർക്കാർ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 2219.033 കോടി രൂപയാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത് പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തത്തിനു ശേഷമുള്ള ആവശ്യങ്ങൾ വിലയിരുത്തി (പിഡിഎൻഎ) സംസ്ഥാന സർക്കാർ
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്തിലെ ചാക്യോത്ത് മലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. കരിങ്കൽ കൊണ്ട് ഭിത്തി കെട്ടിയിരുന്നെങ്കിലും കെട്ട് ഉൾപ്പെടെ ഇടിഞ്ഞു വീണു. നേരത്തേ മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. പരിസരത്ത് മറ്റു വീടുകൾ
കട്ടപ്പന ∙ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന
Results 1-10 of 879